സ്ഥിരമായി മദ്യപിച്ചെത്തും; ഐടി സെക്രട്ടറി സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദർശകൻ..!!

ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചാണ് ഐടി സെക്രട്ടറി സ്ഥിരമായി എത്തിയിരുന്നത്.  

Last Updated : Jul 6, 2020, 10:17 PM IST
സ്ഥിരമായി മദ്യപിച്ചെത്തും; ഐടി സെക്രട്ടറി സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദർശകൻ..!!

തിരുവനന്തപുരം:  UAE കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷും ഐടി സെക്രട്ടറിയും തമ്മിൽ അടുത്ത ബന്ധമെന്ന് റിപ്പോർട്ട്.  ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണെന്ന വെളിപ്പെടുത്തലുമായി അയൽക്കാർ രംഗത്ത്.  

ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് സർക്കാർ വാഹനങ്ങളിൽ ആളുകൾ വരുന്നതും മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പതിവായിരുന്നുവെന്ന്  ഇവർ മുൻപ് താമസിച്ചിരുന്ന മുടവൻമുകളിലെ ഫ്ലാറ്റിലെ താമസക്കാർ അറിയിച്ചു. രാത്രി വൈകിയും ഇവിടെ ആളുകൾ വൈകയും പാർട്ടികൾ നടത്തുന്നത് പതിവായിരുന്നുവെന്നും അവർ പറഞ്ഞു.  

Also read: അമേരിക്കയിൽ നിന്നും പ്രെഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു 

ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചാണ് ഐടി സെക്രട്ടറി സ്ഥിരമായി എത്തിയിരുന്നത്. ഒരിക്കൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത താമസക്കാരെ സ്വപ്നയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് പൂജപ്പുര പോലീസില്‍ കേസ് നല്‍കിയിരുന്നുവെന്നും അയല്‍വാസികള്‍ വ്യക്തമാക്കി. എന്നാൽ ഇയാൾക്കെതിരെ പൊലീസ് ഒരു നടപടിയും എടുത്തില്ലയെന്നും അവർ ആരോപിച്ചു.   

രാത്രി വൈകി ഐടി സെക്രട്ടറിയ്ക്ക് തിരിച്ചുപോകാൻ ഗെയ്റ്റ് തുറന്നു കൊടുക്കാത്തത്തിൽ സ്വപ്നയുടെ ഭർത്താവ് സെക്യൂരിറ്റി ജീവനക്കരാനേയും തല്ലിയിരുന്നു.  അതുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീർക്കുകയായിരുന്നുവെന്നും അയൽക്കാർ അറിയിച്ചു.  ശല്യം സഹിക്കവയ്യാതായപ്പോൾ റെസിഡൻസ് അസോസിയേഷൻ ഇടപ്പെട്ടാണ് ഒരു വർഷം മുൻപ് ഇവരെ ഇവിടന്ന് ഒഴിപ്പിച്ചതെന്നും അവർ പറഞ്ഞു.  

Also read: മാസ്ക് ധരിക്കാത്തവർക്ക് വ്യത്യസ്ത ശിക്ഷയുമായി ഗ്വാളിയാർ

ഇതിനിടയിൽ ഐടി സെക്രട്ടറി ശിവശങ്കര മേനോന് കള്ളക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമാണുള്ളതെന്ന് ബിജെപി ആരോപിച്ചിരുന്നു. മാത്രമല്ല ശിവശങ്കര മേനോന്‍ സ്വപ്നയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആരോപണത്തിന് പിന്നാലെയാണ് ചുരുളഴിയുന്നത്.   

Trending News