സ്വപ്ന ക്ലിഫ് ഹൗസിൽ പൊയ്ക്കൊണ്ടിരുന്നത് 'പുല്ലു പറി ക്കാനോ' ? പരിഹാസവുമായി പി സി തോമസ്

കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം  നാലുപ്രാവശ്യം ക്ലിഫ് ഹൗസിൽ പോയ സ്വപ്ന സുരേഷ്, ആ കോമ്പൗണ്ടിലെ  പുല്ലു പറിക്കാൻ അവിടെ 

Last Updated : Aug 18, 2020, 06:50 AM IST
  • മുഖ്യമന്ത്രിക്കെതിരെ പിസി തോമസ്‌
  • സ്വപ്ന ക്ലിഫ് ഹൗസില്‍ പോയത് എന്തിനെന്ന് ചോദ്യം
  • മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരം അല്ലെന്നും എന്‍ ഡി എ നേതാവ്
  • സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം
സ്വപ്ന  ക്ലിഫ് ഹൗസിൽ പൊയ്ക്കൊണ്ടിരുന്നത് 'പുല്ലു പറി ക്കാനോ' ? പരിഹാസവുമായി പി സി തോമസ്

കൊച്ചി :കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം  നാലുപ്രാവശ്യം ക്ലിഫ് ഹൗസിൽ പോയ സ്വപ്ന സുരേഷ്, ആ കോമ്പൗണ്ടിലെ  പുല്ലു പറിക്കാൻ അവിടെ 
പോയതാണോ, എന്ന് കേരള കോൺഗ്രസ് ചെയർമാനും  എൻ.ഡി.എ. ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്ര മന്ത്രി പി സി തോമസ്.
അവരെ "തനിക്ക് അറിയുകപോലുമില്ല' എന്ന്  മുഖ്യമന്ത്രി പണ്ട് പ്രതികരിച്ചത് ഓർമ്മിക്കുമ്പോൾ , അതുപോലെ എന്തെങ്കിലും ജോലിക്ക് വേണ്ടി സ്വപ്ന  ക്ലിഫ് ഹൗസിൽ  സ്ഥിരമായി പോയിക്കൊണ്ടിരുന്നതാണെന്ന്   തോന്നിപ്പോകും . സ്വർണ്ണ കള്ളക്കടത്ത് പിടിക്കപ്പെട്ട മാസംതന്നെ  തന്നെ നാല് പ്രാവശ്യം  സ്വപ്ന ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി  കള്ളക്കടത്തുമായി  ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ആർക്കും   ബോധ്യമാകുമെന്നും  തോമസ് പറഞ്ഞു . 

Also Read:"ഒരു അവതാരവും തന്‍റെ ഓഫീസില്‍ ഇടപെട്ടിട്ടില്ല...." സ്വര്‍ണക്കടത്ത് വിവാദങ്ങളോട് പ്രതികരിച്ച്‌ മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതമായ സ്വാധീനം  ഉണ്ടായിരുന്നു എന്ന് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടും കോടതി ഉത്തരവും വ്യക്തമാക്കുന്ന 

സ്ഥിതിക്ക് മുഖ്യമന്ത്രി ഉള്ള കാര്യം തുറന്നു പറയണം എന്ന് തോമസ് അഭ്യർത്ഥിച്ചു . അതല്ലെങ്കിൽ  'നിരീക്ഷണ' കാലഘട്ടം കൂടുതൽ നീട്ടേണ്ടി വരുമെന്നും 
അദ്ദേഹം  കൂട്ടിചേര്‍ത്തു 

More Stories

Trending News