കണ്ണൂർ:തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പുതിയ ആവശ്യവുമായി ബിജെപി രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING


കണ്ണൂര്‍ എയർപോർട്ടിലെ സ്വണ്ണക്കള്ളക്കടത്തുകൾ എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപെടുന്നു.


 


 പാര്‍ട്ടി ജില്ലാ നേതൃത്വമാണ് ഈ ആവശ്യവുമായി രംഗത്ത് വന്നത്.പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.
തിരുവനന്തപുരം എയർപോർട്ടിലെ സ്വർണ്ണക്കള്ളക്കടത്തിൽ അറസ്റ്റു ചെയ്യപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനു പോലും പങ്കുള്ള സാഹചര്യത്തിലാണ് 
അന്വേഷണം ആവശ്യപ്പെടുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂർ എയർപോർട്ടിലേക്ക് യാത്ര ആരംഭിച്ചത് മുതലുള്ള യാത്രക്കാരുടെയും 
സ്വർണ്ണക്കള്ളക്കടത്തിന് പിടിക്കപ്പെട്ടവരുടെയും വിദേശ കറൻസികൾ പിടിക്കപ്പെട്ടതും സമഗ്ര അന്വേഷണം ആവശ്യമാണ് എന്നും അദ്ധേഹം പറഞ്ഞു.


Also Read:''മുഖ്യമന്ത്രി കുഴിച്ച കുഴിയിൽ സിപിഎം വീണോ?''
മുഖ്യമന്ത്രി ചെയർന്മാനായ കമ്പനി നിയന്ത്രിക്കുന്ന എയർ പോർട്ടാണ് കണ്ണൂരിലേത് എന്ന് ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.


വ്യവസായ മന്ത്രി ഇ പി ജയരാജനാണ് എയർപോർട്ടിന്‍റെ ചാർജുള്ള മന്ത്രി എയർപോർട്ടിലെ ഉന്നത തസ്തികകളിൽ നിയമനം നേടിയവർക്കെതിരെ 
നേരത്തെ ആരോപണങ്ങളും കേസുകളും നില വിലുള്ളവരാണ്.ഇത്തരം സാഹചര്യത്തിൽ അന്വേഷണം നടത്തിയാൽ പല സംഭവങ്ങളും പുറത്ത് 
കൊണ്ടുവരാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.