സ്വര്‍ണ്ണക്കടത്ത്;മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി;ഇതാണോ മാധ്യമ ധര്‍മ്മമെന്ന് പിണറായി വിജയന്‍!

സ്വര്‍ണ്ണക്കടത്തുമായി ബന്ധപെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Last Updated : Aug 7, 2020, 09:02 PM IST
  • മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചോടിപ്പിച്ചത്
  • നിങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എന്താണ് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു
  • കേരളത്തിന്‍റെ മുഖ്യമന്ത്രി സ്വര്‍ണ്ണം കടത്തുന്നതിന് കൂട്ട് നിന്നു എന്ന് വരുത്തി തീര്‍ക്കുന്നതിനാണോ ശ്രമിക്കുന്നത്..?
  • എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്നും മുഖ്യമന്ത്രി ചോദിച്ചു
സ്വര്‍ണ്ണക്കടത്ത്;മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി;ഇതാണോ മാധ്യമ ധര്‍മ്മമെന്ന് പിണറായി വിജയന്‍!

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്തുമായി ബന്ധപെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം ഉണ്ടെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞതുമായി 
ബന്ധപെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചോടിപ്പിച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍ പതിവ് കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപെട്ട ചോദ്യങ്ങള്‍ 
ഉന്നയിച്ചത്,കൂടുതല്‍ ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായപ്പോള്‍ അതിനൊക്കെ മറുപടി നാളെ പറയാമെന്നും 
അല്ലെങ്കില്‍ ചോദ്യങ്ങളെ ഭയന്ന് താന്‍ പൊയ്ക്കളഞ്ഞുവെന്ന് ആരോപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങള്‍ക്കും  മാധ്യമ സ്ഥാപനങ്ങള്‍ക്കും  എന്താണ് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.കേരളത്തിന്‍റെ മുഖ്യമന്ത്രി സ്വര്‍ണ്ണം കടത്തുന്നതിന് കൂട്ട് നിന്നു
എന്ന് വരുത്തി തീര്‍ക്കുന്നതിനാണോ ശ്രമിക്കുന്നത്..? ഇതാണോ മാധ്യമ ധര്‍മ്മം എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇനി അധികം കാത്തിരിക്കേണ്ടി വരില്ല,എല്ലാ വിവരങ്ങളും പുറത്ത് വരും ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് അപ്പോള്‍ കാണാം.
തനിക്കും തന്‍റെ ഓഫീസിനും ഒന്നും മറച്ച് വെയ്ക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി,എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്ത രീതി 
തന്നെയും തന്‍റെ ഓഫീസിനെയും അപകീര്‍ത്തി പെടുത്തുന്ന വിധത്തിലാണ്,മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന തന്നെകുറിച്ച് 
സംശയം ഉണ്ടാക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തു എന്ന് പിണറായി വിജയന്‍ പറഞ്ഞു.

എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്നും മുഖ്യമന്ത്രി ചോദിച്ചു,അതിലൊന്നും തനിക്ക് ഒരു തരത്തിലുള്ള ആശങ്കയും ഇല്ലെന്നും 
മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഉണ്ടാകും,അതിന് കൂട്ട് നില്‍ക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഗൗരവമുള്ള കേസാണ് ഇതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു,ഏത് അന്വേഷണവും നടക്കട്ടെ,പ്രധാനമന്ത്രിക്ക് അയച്ച കത്തിലും 
എല്ലാ കാര്യങ്ങളും പുറത്ത് വരട്ടെ എന്നാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വാര്‍ത്താ സമ്മേളനത്തില്‍ കോവിഡ് പ്രതിരോധത്തെകുറിച്ച് മാത്രം പറയുന്നതിനാണ് താന്‍ ശ്രമിക്കുന്നത്,ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ 
കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രീയം നോക്കാതെ രംഗത്ത് ഇറങ്ങിയ പലര്‍ക്കും മനപ്രയാസം ഉണ്ടാകും,മാധ്യമങ്ങള്‍ക്ക് വേണ്ടത് അതാണെങ്കില്‍ 
അതിനും താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read:''ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നേരിടണം''
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപെട്ട് താനും സര്‍ക്കാരും വ്യക്തമായ നിലപാട് സ്വീകരിച്ചതിന്‍റെ ഫലമായാണ് എം ശിവശങ്കര്‍ സസ്പെന്‍ഷനില്‍ കഴിയുന്നതെന്നും 
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി,അതില്‍ നിങ്ങള്‍ തൃപതരല്ല,നിങ്ങളെ ഈ വഴിക്ക് പറഞ്ഞ് വിട്ടവര്‍ക്കും തൃപ്തി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പരിഹസിക്കുകയും 
ചെയ്തു.തൃപ്തി വരണമെങ്കില്‍ താന്‍ ഈ കസേര വിട്ട് ഒഴിയണമെന്നും അത് നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Trending News