സ്വര്‍ണ്ണകടത്ത് കേസ്;എം ശിവശങ്കറെ സസ്പെന്‍ഡ് ചെയ്തു;ഇനി അറസ്റ്റ്..?

മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Last Updated : Jul 16, 2020, 07:29 PM IST
സ്വര്‍ണ്ണകടത്ത് കേസ്;എം ശിവശങ്കറെ സസ്പെന്‍ഡ് ചെയ്തു;ഇനി അറസ്റ്റ്..?

തിരുവനന്തപുരം:മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അഖിലേന്ത്യാ സര്‍വീസ് പെരുമാറ്റചട്ട ലംഘനത്തിനാണ് നടപടി.സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനം ഉണ്ടായി,ചീഫ് സെക്രട്ടറി തല അന്വേഷണ റിപ്പോര്‍ട്ടിന്റെ 
അടിസ്ഥാനത്തിലാണ് നടപടി.

വകുപ്പ് തല അന്വേഷണം തുടരും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി,

Also Read:സ്വര്‍ണ്ണകടത്ത്;കാർഗോ ഹാൻഡലിംഗ് നടത്തുന്ന കെഎസ്ഐഇയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ

 

സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപെട്ട് അന്വേഷണം നടക്കുമ്പോള്‍ തന്നെ അതിന് തീവ്ര വാദവുമായുള്ള ബന്ധവും കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നുണ്ടെന്ന്
മുഖ്യമന്ത്രി പറഞ്ഞു.

ഇതില്‍ സംസ്ഥാന പോലീസിന് ഒന്നും ചെയ്യാനില്ലെന്നും അത് സിബിഐ അന്വേഷിക്കേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Also Read:സ്വര്‍ണക്കടത്ത് കേസ്: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു!!

 

സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചു എന്ന ആരോപണത്തില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഉടനെ തന്നെ ശിവശങ്കറുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ എന്‍ഐഎ യ്ക്ക് കൈമാറിയിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ശിവശങ്കറെ ചോദ്യം ചെയ്യും.കൊച്ചിയില്‍ എത്തുന്നതിന് എന്‍ഐഎ ശിവശങ്കറിനോട് ആവശ്യപെട്ടതായാണ് വിവരം.

Trending News