സമരം ചെയ്യുന്നവര്‍ കോവിഡ് വന്ന് മരിക്കുമെന്ന് മന്ത്രി ജയരാജന്‍;പോയി പണി നോക്കാന്‍ മന്ത്രിയോട് യുവമോര്‍ച്ച!

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യുവജന സംഘടനകള്‍ പ്രതിഷേധത്തിലാണ്.

Last Updated : Jul 11, 2020, 12:13 PM IST
സമരം ചെയ്യുന്നവര്‍ കോവിഡ് വന്ന് മരിക്കുമെന്ന് മന്ത്രി ജയരാജന്‍;പോയി പണി നോക്കാന്‍ മന്ത്രിയോട് യുവമോര്‍ച്ച!

കോഴിക്കോട് : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യുവജന സംഘടനകള്‍ പ്രതിഷേധത്തിലാണ്.

ബിജെപിയുടെ യുവജന സംഘടന യുവമോര്‍ച്ച,യൂത്ത് കോണ്‍ഗ്രസ്‌,യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളൊക്കെ പ്രതിഷേധത്തിലാണ്,
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലീസും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു.
ഇങ്ങനെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ സമരം ചെയ്യുന്നവര്‍ കോവിഡ് വന്ന് മരിക്കുമെന്ന 
പരാമര്‍ശം മന്ത്രി ഇപി ജയരാജന്‍റെ ഭാഗത്ത് നിന്നുണ്ടായത്.ഇതിനെതിരെ രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കോവിഡിന്റെ പേര് പറഞ്ഞ്
സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്ന് പറഞ്ഞു.യുവമോര്‍ച്ചയാകട്ടെ മന്ത്രിയുടെ വാക്കുകള്‍ തള്ളിക്കളയുകയും സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Also Read:കൊറോണയുടെ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ട: കെ. സുരേന്ദ്രൻ

 കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്ത് കേസില്‍  മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട്  യുവമോർച്ചയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന
 പ്രതിഷേധ മാർച്ചുകളിൽ വ്യാപക പോലീസ് അതിക്രമമാണ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്.
വിവിധ ജില്ലകളിൽ നടന്ന മാർച്ചിൽ പോലീസ് നരനായാട്ട് അരങ്ങേറിയെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറയുന്നു.
 കോഴിക്കോട് നടന്ന മാർച്ചിൽ  പോലീസ് ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും  
സമരം അക്രമാസക്തമായതോടെ പോലീസ് ലാത്തിവീശി യുവ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഭുൽ കൃഷ്ണൻ സംസ്ഥാന ട്രഷറർ അനൂപ് , 
നേതാക്കളായ ലിബിൻ ഭാസ്കർ , വിപിൻ ചന്ദ്രൻ , സ്വരൂഹ്, പ്രവീൺ, വിഷ്ണു പയനക്കൽ  അടക്കമുള്ള സംസ്ഥാന ജില്ലാ നേതാക്കൾക്ക് ഗുരുതരമായി 
പരുക്കേറ്റു. 

Also Read:സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി രാജി വയ്ക്കും വരെ പ്രക്ഷോഭ൦ -യുവമോര്‍ച്ച

 

  മലപ്പുറത്ത് നടന്ന യുവമോർച്ച മാർച്ച് രവി തെലത്ത് ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് നടന്ന മാർച്ച് ലിജിൻ ലാൽ, 
തിരുവനന്തപുരത്തു  നെയ്യാറ്റിൻകര സംസ്ഥാനം വൈസ് പ്രസിഡന്റ് ശ്രീ. അജേഷ്, നെടുമങ്ങാട് സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാജ്, 
ആറ്റിങ്ങൽ ബി.ജി വിഷ്ണു തുടങ്ങിയ നേതാക്കൾ ഉദ്ഘാടനം നടത്തി.

പിണറായി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നതു വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കുമെന്നും  സമരത്തെ അടിച്ചമർത്താനുള്ള 
സർക്കാരിന്‍റെ നീക്കം വിലപ്പോവില്ലന്നും യുവമോര്‍ച്ച അറിയിച്ചു.ഇപി ജയരാജനെ പോലുള്ള മന്ത്രിമാരുടെ വാക്കുകള്‍ സമരം നടത്തുന്നതിന് 
കാര്യമാക്കെണ്ടന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ കേന്ദ്രമായിരിക്കുകയാണെന്നും യുവമോര്‍ച്ച നേതാക്കള്‍ പറയുന്നു.

More Stories

Trending News