സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെരുവിലിറങ്ങി കോണ്‍ഗ്രസ്സും ബിജെപിയും!

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിനും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി 

Last Updated : Jul 7, 2020, 12:54 PM IST
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെരുവിലിറങ്ങി കോണ്‍ഗ്രസ്സും ബിജെപിയും!

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിനും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.

Also Read:സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു!

കോണ്‍ഗ്രസ്‌,യൂത്ത് കോണ്‍ഗ്രസ്‌,കെ.എസ്.യു പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ടുകൊണ്ട് പ്രതിഷേധ സമരവുമായി 
രംഗത്തിറങ്ങി.കൊല്ലത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ മുഖ്യമന്ത്രിയെ 
രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പ് കാരുടെയും കള്ളക്കടത്ത് കാരുടെയും കേന്ദ്രമായി മാറിക്കഴിഞ്ഞെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.

Image may contain: 1 person, standing and outdoor

യുവമോര്‍ച്ച പ്രവര്‍ത്തകരും കൊല്ലം കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ സംഘങ്ങളുടെ കേന്ദ്രമായി 
മാറിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് യുവമോര്‍ച്ച ആരോപിക്കുന്നു,മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെയും അധോലോക ക്കാരുടേയും കേന്ദ്രമായി മാറിയെന്ന്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ അഭിപ്രായപെട്ടു.

Image may contain: 1 person

കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിക്കുകയും ചെയ്തു.സ്വര്‍ണ്ണ ക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്നയുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ഐടി 
സെക്രട്ടറിയെ ലെക്ഷ്യം വെച്ചായിരുന്നു ആദ്യം പ്രതിഷേധങ്ങള്‍,എന്നാല്‍ ഐടി സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുയാതോടെ പ്രതിഷേധം 
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയിരിക്കുകയാണ്,മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന ആവശ്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സും ബിജെപിയും ഉയര്‍ത്തുന്നത്.

Trending News