സ്വര്‍ണ്ണക്കടത്ത് കേസ്;സ്വപ്ന മതം മാറി മുംതാസ് ആയോ?

സംസ്ഥാന രാഷ്ട്രീയത്തില്‍ എറെ വിവാദമാകുന്ന തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നയുടെ ബന്ധങ്ങള്‍ ചര്‍ച്ചയാവുകയാണ്.

Last Updated : Jul 7, 2020, 05:41 PM IST
സ്വര്‍ണ്ണക്കടത്ത് കേസ്;സ്വപ്ന മതം മാറി മുംതാസ് ആയോ?

കൊച്ചി:സംസ്ഥാന രാഷ്ട്രീയത്തില്‍ എറെ വിവാദമാകുന്ന തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നയുടെ ബന്ധങ്ങള്‍ ചര്‍ച്ചയാവുകയാണ്.

സ്വപ്നയുമായി അടുപ്പമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി തന്‍റെ സെക്രട്ടറി എം ശിവശങ്കറെ മാറ്റുന്നതിനും തീരുമാനിച്ചു.

പ്രതിപക്ഷം സ്വര്‍ണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തുണ്ട്.

Also Read:സ്പ്രിങ്ക്ലര്‍‍,ബെവ് കോ,ഇ മൊബിലിറ്റി ചെന്നിത്തലയും അഴിമതി ആരോപിച്ചു;സ്വര്‍ണ്ണക്കടത്തില്‍ സുരേന്ദ്രന്‍ രംഗത്തിറങ്ങി ശിവശങ്കര്‍ തെറിച്ചു!

 

അതിനിടെ ഹിന്ദു സംഘടനാ നേതാവും അഭിഭാഷകനുമായ പ്രതീഷ് വിശ്വനാഥ്‌ സ്വപ്നയുടെ മതം മാറ്റം ചര്‍ച്ചകളിലേക്ക് കൊണ്ട് വന്നിരിക്കുകയാണ്.

സ്വര്‍ണ്ണ ക്കടത്ത് കാരി സ്വപ്ന മതം മാറി മുംതാസ് ആയ സ്വപ്നയാണ് എന്നാണ് വിവരങ്ങൾ പുറത്തു വരുന്നത് എന്ന് പ്രതീഷ് വിശ്വനാഥ് പറയുന്നു.

 2014- 2015 വർഷങ്ങളിൽ ഖത്തറിൽ വച്ച് ഇസ്മായിൽ എന്ന ആളെ വിവാഹം കഴിക്കാൻ എന്ന പേരിൽ മതം മാറി മുംതാസ് എന്ന പേര് സ്വീകരിച്ചിരുന്ന 
ആളാണ് സ്വപ്ന എന്നാണ് ഖത്തറിൽ നിന്നുള്ള വിവരം എന്നും അദ്ധേഹം വിശദീകരിക്കുന്നു.

 2015 ജൂലായിൽ ആണ് വിവാഹം നടന്നത്,ഖത്തറിലെ ഫനാർ പള്ളിയിൽ നിന്നാണ് മതം മാറിയത് എന്നാണ് വിവരം .
ബാങ്ക് ലോണുകൾ എടുത്തു വൻക്രമക്കേടു നടത്തിയ കേസിൽ ഇസ്മായിൽ ഇപ്പോൾ ഖത്തർ ജയിലിലാണ് എന്നും പ്രതീഷ് കൂട്ടിച്ചേര്‍ക്കുന്നു.
ഇതിന്റെ പിറകിലെ ഇസ്ലാമിക തീവ്രവാദ ബന്ധവും മതം മാറ്റ മാഫിയയുടെ ബന്ധവും അന്വേഷിക്കണം എന്നും അദ്ധേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപെടുന്നു.

 

Trending News