കൃഷ്ണകൃപാസാഗരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമാതാവുമായ വിംഗ് കമാൻഡർ എം കെ ദേവിദാസന്റെ പുസ്തകത്തിന് ഗോൾഡൻ ബുക്ക് അവാർഡ് ലഭിച്ചു. വൈവാഹികബന്ധങ്ങളിലെ വിള്ളലുകളെക്കുറിച്ച് വിശകലനം ചെയ്യുന്നതും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതുമായ പുസ്തകം "ഇൻ സെർച്ച് ഓഫ് ഹാപ്പിനെസ്സ് ഇൻ മാര്യേജ്" ആണ് പുരസ്കാരത്തിന് അർഹമായത്.
32 വർഷത്തെ എയർഫോഴ്‌സ് സേവനത്തിനുശേഷം രാജീവ് ഗാന്ധി എഡ്യൂക്കേഷൻ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സാരഥിയിയായിരിക്കെ സമയം കണ്ടെത്തി ഇരുപതിൽ പരം പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ച വ്യക്തിയാണ് സിനിമ നിർമാതാവും എഴുത്തുകാരനുമായ വിങ് കമാൻഡർ എംകെ ദേവീദാസൻ. ആധുനിക ജീവിതത്തിൽ സമയക്കുറവുകാരണം അന്യോന്യം സംസാരിക്കുവാൻ പോലും കഴിയാതെ രണ്ടു വ്യക്തികൾ അവരുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി പറഞ്ഞു തിരുത്തി സന്തോഷത്തോടെ കഴിയാൻ പറ്റാതെ വരുമ്പോഴാണ് വൈരുധ്യങ്ങൾ ഉടലെടുക്കുന്നത്. പ്രതിവിധികൾ കാണാതെ വരുമ്പോൾ വിവാഹമോചനത്തിലേക്ക് തള്ളിവിടപ്പെടുന്നത്. ഇതിന്റെ പ്രതിവിധികൾ വിശകലനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ.
വിവിധ സംസ്കാരങ്ങളിലും അന്തരീക്ഷത്തിലും വളർന്നുവന്ന രണ്ടു വ്യക്തികൾ തമ്മിൽ ഒരുമിച്ചുജീവിക്കാൻ തീരുമാനിക്കുമ്പോൾ ഇത്തരം വിടവുകൾ സാധാരണമാണ്. അത് ഇല്ലാതാക്കി ഓരോ കാര്യങ്ങളും ചർച്ച ചെയ്ത് തിരുത്താൻ ശ്രമിക്കുമ്പോഴേ സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവുകയുള്ളൂ. മിക്കാവാറും വൈരുധ്യങ്ങൾ നിസാര കാരണങ്ങൾ ഊതിപ്പെരുപ്പിച്ചുണ്ടാക്കുന്നതാണെന്നാണ് ഗ്രന്ഥകർത്താവിന്റെ അഭിപ്രായം.
ALSO READ: ശ്രാവസ്തി കവിതാ പുരസ്കാരം ശൈലന് സമർപ്പിച്ചു
ഈ വ്യത്യാസങ്ങൾ ഒരുമിച്ചിരുന്നു വിശകലനം ചെയ്തു സംസാരിച്ച് തിട്ടപ്പെടുത്തി നികത്താവുന്നതേയുള്ളൂ. അതിന് വ്യക്തികൾ അവരുടെ സ്വാർത്ഥബുദ്ധി വെടിഞ്ഞ് പരസ്പരം സ്നേഹത്തോടെ സംസാരിച്ചു തീർക്കണം. പങ്കാളിയെ തിരഞ്ഞെടുക്കുന്ന വിധവും വിവാഹത്തിന് ശേഷം ഉണ്ടായേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും വിശദമായി പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അന്യോന്യം സംഭാഷണത്തിന് നൽകേണ്ട പ്രാധാന്യവും ചിന്താവിഭിന്നത മാറ്റാനുള്ള മരുന്നായി തമ്മിൽ മനസ്സിലാക്കാൻ വേണ്ട ശ്രമവും അനുകമ്പയും തന്മയീഭാവശക്തിയും സാഹചര്യങ്ങൾക്കനുസരിച്ചു മാറാനുള്ള കഴിവും ഉണ്ടെങ്കിലേ ഒരു വിവാഹജീവിതം പൂർണമായും സന്തോഷപൂർണമാണെന്ന് കരുതാൻ കഴിയൂ.
ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള മിക്ക കാര്യങ്ങളും എല്ലാർക്കും അറിയാവുന്നതും പ്രായോഗികമായി നടപ്പിൽ വരുത്താൻ കഴിയുന്നതുമാണ്. ഈ പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്. തിൽശ്രീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രചനയ്ക്കുള്ള അവാർഡും കൃഷ്ണകൃപാസാഗരം എന്ന ചിത്രത്തിന് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.









