തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നാളെ അതായത് മാർച്ച് 13 ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: ആറ്റുകാൽ പൊങ്കാല 2025: പൊങ്കാലയിടേണ്ടത് മൺകലത്തിൽ... കാരണം അറിയാം
ഇക്കാര്യം ജില്ലാ കളക്ടര്‍ അനുകുമാരിയാണ് അറിയിച്ചിരിക്കുന്നത്. ആറ്റുകാൽ പൊങ്കാല മഹോത്സവം മാര്‍ച്ച് അഞ്ച് മുതല്‍ ആരംഭിച്ചു. 14 വരെയാണ് ഉത്സവം നടക്കുന്നത്. മാർച്ച് 13 ആയ നാളെയാണ് പൊങ്കാല. അന്നേദിവസമാണ് തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ഈ കേന്ദ്ര ജീവനക്കാർക്ക് പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിക്കില്ല, ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ!
നാളെ രാവിലെ 10:15 ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1:15 ന് പൊങ്കാല നിവേദിക്കും. നാളെ രാത്രി 7:45 ന് കുത്തിയോട്ട കുട്ടികള്‍ക്ക് ചൂരല്‍കുത്തുന്ന ചടങ്ങ് നടക്കും. രാത്രി 11:15 ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തുടർന്ന് 14 ന് രാത്രി 10 ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങും ഒരു മണിക്ക് കുരുതിതര്‍പ്പണവും നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy









