close

News WrapGet Handpicked Stories from our editors directly to your mailbox

മഴക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം

ദുരിതമനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തിര സഹായം സര്‍ക്കാര്‍ നല്‍കും.   

Updated: Aug 14, 2019, 01:23 PM IST
മഴക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം

തിരുവനന്തപുരം: മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തിര സഹായം സര്‍ക്കാര്‍ നല്‍കും. 

മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപയും ധനസഹായം നല്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് തുക വിതരണം ചെയ്യുക. 

കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇതിലുള്ള പ്രധാന വ്യത്യാസം വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കുന്നത് എന്നതാണ്. 

ഇത്തരത്തില്‍ തയ്യാറാക്കുന്ന പട്ടിക ആദ്യം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. അതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ സംവിധാനം ഉണ്ടാകും. അത്തരം പരാതികള്‍ പരിഹരിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. 

ദുരിതാശ്വാസ സഹായം എല്ലാവരിലുമെത്തിക്കണമെന്നാണ് മന്ത്രിസഭാ യോഗതീരുമാനം. അതിനാല്‍ എത്രയും പെട്ടെന്ന് പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.