കേരളം കണ്ട് പഠിക്കണോ..?തിരുപ്പതി തിരുമല ദേവസ്വം ഭുമി വില്‍ക്കാനുള്ള തീരുമാനം പിന്‍വലിച്ചു!

തിരുപ്പതി തിരുമല ദേവസ്വം ഭൂമി വിൽക്കാൻ ഉള്ള തീരുമാനം ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ നിർത്തി വച്ചു.

Updated: May 26, 2020, 10:15 AM IST
കേരളം കണ്ട് പഠിക്കണോ..?തിരുപ്പതി തിരുമല ദേവസ്വം ഭുമി വില്‍ക്കാനുള്ള തീരുമാനം പിന്‍വലിച്ചു!

തിരുവനന്തപുരം:തിരുപ്പതി തിരുമല ദേവസ്വം ഭൂമി വിൽക്കാൻ ഉള്ള തീരുമാനം ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ നിർത്തി വച്ചു.
തിരുമല ദേവസ്വം ഭൂമി വിൽക്കാൻ ഉള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ആന്ധ്രാ പ്രദേശില്‍ നിന്ന് ശകതമായ എതിര്‍പ്പാണ് ഉണ്ടായത്.
സംഘപരിവാര്‍ സംഘടനകള്‍,മറ്റ് ഹൈന്ദവ സംഘടനകള്‍ എന്നിവര്‍ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുകയും
വിഷയത്തില്‍ മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി ഇടപെടണം എന്ന് ആവശ്യപെടുകയും ചെയ്തു.എന്തായാലും ഇപ്പോള്‍ സര്‍ക്കാര്‍ ആ തീരുമാനം 
പിന്‍വലിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.ഭക്തരുടെ വികാരം വൃണപെടുത്തുന്ന തീരുമാനത്തില്‍ നിന്നും തിരുപ്പതി തിരുമല 
ദേവസ്വം പിന്മാറണം എന്ന് ഉത്തരവില്‍ പറയുന്നു.ഇത് സംബന്ധിച്ച് ദേവസ്വം എക്സിക്യുട്ടീവ്‌ ഓഫീസര്‍ വിശദീകരണം നല്കണം എന്നും 
ഉത്തരവിലുണ്ട്. 

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ നിന്നും ദേവസ്വം ഉടമസ്ഥതയില്‍ ഉള്ള പലവസ്തുക്കളും വില്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തിരുവിതാംകൂര്‍ ദേവസ്വ൦ ബോര്‍ഡും ലോക്ക് ഡൌണിനെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 
ഈ പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ദേവസ്വ൦ ബോര്‍ഡ്.
ഇതിനെതിരെയും ഹൈന്ദവ സംഘടനകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

Also Read:ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാനൊരുങ്ങി ദേവസ്വ൦ ബോര്‍ഡ്

ഈ സാഹചര്യത്തിലാണ് ഹിന്ദു സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥ്‌ "ഇത് ഒരുമയുടെ ശക്തി...കേരളവും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു..
ജാതി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഹിന്ദുസംഘടനകൾ 
ഒരുമിച്ച് പ്രവർത്തിച്ചാൽ വിജയം നിശ്ചയം എന്ന് ആന്ധ്രാ പ്രദേശ് നമുക്ക് കാണിച്ചു തരുന്നു''
എന്ന് അഭിപ്രായപെട്ടുകൊണ്ട് രംഗത്ത് വന്നത്.തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ പ്രതികരണം.