COVID 19 ബാധിതരുടെ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും!!
COVID 19 ബാധിതരുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കു൦. താല്കാലികമായ സംരക്ഷണമാകും സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്‍കുക.
കൊച്ചി: COVID 19 ബാധിതരുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കു൦. താല്കാലികമായ സംരക്ഷണമാകും സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്‍കുക.
ഇവരെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുകയാണ്. കൊറോണ വൈറസ് (Corona Virus) പോസിറ്റീവായ ദമ്പതികളുടെ കൈക്കുഞ്ഞിനെ എറണാകുളത്തെ സന്നദ്ധ പ്രവര്‍ത്തകയായ മേരി അനിത ഏറ്റെടുത്തിരുന്നു.
Covid 19; പ്രതിരോധത്തിനായി കോവിഡ് ബ്രിഗേഡ്!
ഇതിനു പിന്നാലെയാണ് അടുത്ത ബന്ധുക്കള്‍ക്കും മാതാപിതാക്കള്‍ക്കും COVID 19 ഫലം പോസിറ്റീവായാല്‍ എന്ത് ചെയ്യുമെന്നത് സംബന്ധിച്ച ആലോചന വനിതാശിശുവികസന വകുപ്പ് ആരംഭിച്ചത്. സംസ്ഥാനത്ത് ദിനംപ്രതി ഭീതിപ്പെടുത്തുന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രതിസന്ധികള്‍ കൂടുതല്‍ നേരിടുന്നത് അണുകുടുംബങ്ങളാണ്.
മാതാപിതാക്കളില്‍ പരിശോധന ഫലം പോസിറ്റീവാകുമ്പോള്‍ രോഗഭയം മൂലം അവരുടെ കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ അടുത്ത ബന്ധുക്കള്‍ പോലും മടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പതിനെട്ട് വയസുവരെയുള്ള കുട്ടികളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കുഞ്ഞുങ്ങളെ നോക്കാന്‍ നിരീക്ഷണ ഹോമുകളിലെയും അങ്കണവാടികളിലെയും ആയമാരെ ഏര്‍പ്പെടുത്തും.
IAS ഉദ്യോഗസ്ഥർക്ക് ക്ലാസെടുത്ത് കേരളത്തിന്‍റെ സ്വന്തം ശൈലജ ടീച്ചര്‍..!!
കൊറോണ വൈറസ് പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ കുട്ടികളെ സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കൂ. പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്ത് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി മാതാപിതാക്കള്‍ തിരികെയെത്തുമ്പോള്‍ കുട്ടികളെ കൈമാറും.
കൂടാതെ, കുട്ടികള്‍ക്ക് പഠനം തുടരാനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കു൦. വനിതാ ശിശു വികസന ജില്ലാ ഓഫീസർമാർ, ശിശുസംരക്ഷണ ഓഫീസർമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ആരോഗ്യപ്രവർത്തകർ എന്നിവരുടെ. നേതൃത്ത്വത്തിലാണ് പ്രവര്‍ത്തനം.