വാവ സുരേഷിന് ചികിത്സ സൗജന്യ൦, വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്

അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

Last Updated : Feb 18, 2020, 05:06 PM IST
വാവ സുരേഷിന് ചികിത്സ സൗജന്യ൦, വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

വാവ സുരേഷിനെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കുമെന്നും ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമെന്നും മന്ത്രി പറഞ്ഞു

മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവി കുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അനില്‍ സത്യദാസ്, ഹേമറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ശ്രീനാഥ്‌ എന്നിവരാണ് ബോര്‍ഡില്‍ ഉള്ളത്. അതേസമയം, അണുബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഈ മാസം 13ന് രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്‍റെ കൈയില്‍ കടിയേറ്റത്.

കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച്‌ പ്രാഥമിക ശൂശ്രൂഷയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

വി​ഷ​ത്തി​ന്‍റെ തീ​വ്ര​ത കൂ​ടി​യ​തി​നാ​ല്‍ നാ​ലു പ്രാ​വ​ശ്യ​മാ​ണ് വി​ഷം നി​ര്‍​വീ​ര്യ​മാ​ക്കാ​നു​ള്ള ആ​ന്‍റി സ്നേ​ക്ക് വെ​നം ന​ല്‍​കി​യ​ത്. ഇ​തോ​ടൊ​പ്പം അ​വ​ശ്യ മ​രു​ന്നു​ക​ളും പ്ലാ​സ്മ​യും ന​ല്‍​കി. വി​ഷം വൃ​ക്ക​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നും ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു.

More Stories

Trending News