CAAയ്ക്കെതിരെ സുപ്രീം കോടതിയില്‍: സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് ഗവര്‍ണര്‍!

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 

Last Updated : Jan 15, 2020, 07:09 PM IST
  • ഭരണഘടനയുടെ മുപ്പത്തിരണ്ടാം അനുച്ഛേദ പ്രകാരമുള്ള സൂട്ടാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനമെന്ന നിലയിലാണ് കേരളം സൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
CAAയ്ക്കെതിരെ സുപ്രീം കോടതിയില്‍: സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് ഗവര്‍ണര്‍!

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 

സുപ്രീം കോടതിയെ ആര്‍ക്കും സമീപിക്കാവുന്നതാണെന്നും നിയമത്തോട് എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായി പോകുക തന്നെയാണ് വേണ്ടതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നിയമപരമല്ലാത്തതിനാലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരയുള്ള നിയമസഭ പ്രമേയത്തെ എതിര്‍ത്തതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്ന് ഗവര്‍ണര്‍ മുന്‍പ് നിലപാടെടുത്തിരുന്നു. 

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഗവര്‍ണര്‍ അന്ന് പ്രതികരിച്ചത്. 

സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സമയം ചിലവഴിക്കേണ്ടതെന്നും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് പ്രമേയമെന്നതുകൊണ്ടുതന്നെ അത് അപ്രസക്തമാണെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞിരുന്നത്. 

നിയമം വിവേചനപരവും മൗലീക അവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള൦ ഹര്‍ജി സമര്‍പ്പിച്ചത്. ഇതോടെ, CAA ചോദ്യം ചെയ്ത് ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരള൦ മാറിയിരുന്നു.  

ഭരണഘടനയുടെ മുപ്പത്തിരണ്ടാം അനുച്ഛേദ പ്രകാരമുള്ള സൂട്ടാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനമെന്ന നിലയിലാണ് കേരളം സൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. 

CAAയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോഴും ഒരു സംസ്ഥാനവും ഇതിനെതിരെ നിയമപരമായി രംഗത്ത് വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. 

പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. 

ഇതിന് ശേഷ൦ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 

പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ അനുമതിയോട് കൂടിയാണ് ഹര്‍ജി ഫയല്‍ ചെയ്യാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്.

ഇരുപത്തി മൂന്നാം തീയതി CAA സംബന്ധിച്ച ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കവെയാണ് കേരളം സൂട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നതും വളരെ ശ്രദ്ധേയമാണ്. 

ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആക്ഷേപ൦‍: 

> ഭരണഘടനയുടെ പതിനാലാം അനുച്ഛേദ പ്രകാരമുള്ള മൗലീക അവകാശം അഥവാ 'തുല്യത'യാണ് ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നത്. 

Trending News