close

News WrapGet Handpicked Stories from our editors directly to your mailbox

മാര്‍ക്ക് ദാനം; ഇടപ്പെട്ട് ഗവര്‍ണര്‍!!

എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറോട് സംഭവത്തില്‍ റിപ്പോര്‍ട്ട് അവശ്യപ്പെട്ടിരിക്കുകയാണ് ആരിഫ്.

Sneha Aniyan | Updated: Oct 17, 2019, 06:04 PM IST
മാര്‍ക്ക് ദാനം; ഇടപ്പെട്ട് ഗവര്‍ണര്‍!!

തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഇടപ്പെട്ട് ഗവര്‍ണറും എംജി യൂണിവേര്‍സിറ്റി ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാന്‍. 

എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറോട് സംഭവത്തില്‍ റിപ്പോര്‍ട്ട് അവശ്യപ്പെട്ടിരിക്കുകയാണ് ആരിഫ്. 

വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 

അതേസമയം, മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സംശയനിഴലിലാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രത്യാരോപണവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു. 

കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതിൽ അന്വേഷണം വേണമെന്നാണ് കെടി ജലീല്‍ ആവശ്യപ്പെട്ടത്. 

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും മോഡറേഷനെയാണ് മാര്‍ക്ക് ദാനമെന്ന് വിളിക്കുന്നതെന്നും ജലീല്‍ വ്യക്തമാക്കി. 

ഈ ഗിമ്മിക്കുകള്‍ കൊണ്ടൊന്നും ഇടത്പക്ഷത്തിന്റെ വിജയം തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്ന് യുഡിഎഫ് കരുതേണ്ടെന്നും കെ.ടി ജലീല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.