Growth Hormone Treatment: കെയർ പദ്ധതിയിൽ ഇനി 'ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ'യും; അപൂർവ രോ​ഗ ചികിത്സയിൽ പുതിയ ചുവടുവയ്പ്

അപൂര്‍വ രോഗ ചികിത്സയില്‍ ഒരു നിര്‍ണായക ചുവടുവയ്പ്പ് കൂടി വച്ചിരിക്കുകയാണ് ആരോ​ഗ്യ വകുപ്പ്. കെയര്‍ പദ്ധതിയിലൂടെ 100 കുട്ടികള്‍ക്ക് എസ്.എം.എ. ചികിത്സ നൽകി.  

Written by - Zee Malayalam News Desk | Last Updated : Mar 1, 2025, 03:43 PM IST
  • തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപത്രിയിലാണ് ഈ ചികിത്സയ്ക്കായുള്ള ക്യാമ്പ് സംഘടിപ്പിച്ചത്.
  • ക്യാമ്പിൽ 20 കുട്ടികള്‍ക്ക് ചികിത്സ ആരംഭിച്ചു.
  • ടര്‍ണര്‍ സിന്‍ഡ്രോം ബാധിച്ച 14 പേര്‍ക്കും ജിഎച്ച് കുറവുള്ള 6 പേര്‍ക്കുമാണ് സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ കീഴില്‍ ജിഎച്ച് തെറാപ്പി നടത്തിയത്.
Growth Hormone Treatment: കെയർ പദ്ധതിയിൽ ഇനി 'ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ'യും; അപൂർവ രോ​ഗ ചികിത്സയിൽ പുതിയ ചുവടുവയ്പ്

തിരുവനന്തപുരം: അപൂർവ രോ​ഗ ചികിത്സയിൽ നിർണായക ചുവടുവയ്പുമായി കേരളം. കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചിരിക്കുകയാണ്. ജന്മനാ ഉള്ള വൈകല്യങ്ങള്‍ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ഈ ചികിത്സയിലൂടെ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ളതാണ് ​ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ. കെയര്‍ പദ്ധതിയിലൂടെ ഇത് സൗജന്യമായാണ് നടത്തുന്നതെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

Add Zee News as a Preferred Source

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപത്രിയിലാണ് ഈ ചികിത്സയ്ക്കായുള്ള ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 20 കുട്ടികള്‍ക്ക് ചികിത്സ ആരംഭിച്ചു. ടര്‍ണര്‍ സിന്‍ഡ്രോം ബാധിച്ച 14 പേര്‍ക്കും ജിഎച്ച് കുറവുള്ള 6 പേര്‍ക്കുമാണ് സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ കീഴില്‍ ജിഎച്ച് തെറാപ്പി നടത്തിയത്. മള്‍ട്ടി ഡിസിപ്ലിനറി ടീം രോഗികളെ വിശദമായി പരിശോധിച്ചാണ് ചികിത്സ നല്‍കിയത്.

ഗ്രോത്ത് ഹോര്‍മോണ്‍ എന്ന് പറയുന്നത് ശരീരത്തിന്റെ വളര്‍ച്ചയെയും വികാസത്തെയും നിയന്ത്രിക്കുന്ന ഒരു പ്രധാന ഹോര്‍മോണ്‍ ആണ്. പിറ്റിയൂറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഈ ഹോർമോൺ കുട്ടികളുടെയും കൗമാരക്കാരുടെയും വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഹോര്‍മോണ്‍ കൂടിയാണ്. പേശികളുടെ വളര്‍ച്ചയ്ക്കും ബലം വർധിപ്പിക്കാനും ഈ ഹോർമോൺ സഹായിക്കുന്നു. ഗ്രോത്ത് ഹോര്‍മോണിന്റെ കുറയുമ്പോൾ കുട്ടികളില്‍ വളര്‍ച്ച മുരടിപ്പിന് കാരണമാകാം. അതേസമയം മുതിര്‍ന്നവർക്ക് പേശികളുടെ ബലക്കുറവ്, ക്ഷീണം, അസ്ഥികളുടെ ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യയുണ്ട്. തുടക്കത്തിൽ തന്നെ ശാസ്ത്രീയ ചികിത്സ നൽകിയില്ലെങ്കിൽ ഇത് വളര്‍ച്ച മുരടിപ്പിനും മറ്റ് ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും.

Also Read: Thamarassery Student Death: തലയോട്ടി തകർന്ന നിലയിൽ; ക്രൂരത വ്യക്തമാക്കി ഷഹബാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 

2024 ഫെബ്രുവരി മാസത്തിലാണ് സര്‍ക്കാര്‍ കെയര്‍ പദ്ധതി ആരംഭിച്ചത്. അപൂര്‍വ രോഗ പരിചരണ മേഖലയില്‍ പുത്തന്‍ ചുവടുവയ്പ്പായിരുന്നു ഇത്. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കിയും ഉയര്‍ത്തിയിരുന്നു. 2024ലാണ് എസ്.എ.ടി. ആശുപത്രിയില്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള എന്‍സൈം റീപ്ലൈസ്‌മെന്റ് തെറാപ്പി തുടങ്ങിയത്. 100 കുട്ടികള്‍ക്ക് കെയര്‍ പദ്ധതിയുടെ ഭാഗമായി എസ്എംഎ രോഗത്തിനുള്ള വിലയേറിയ ചികിത്സയും നല്‍കി വരുന്നുണ്ട്.

എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എസ്, പീഡിയാട്രിക്‌സ് പ്രൊഫ. & എച്ച്ഒഡി ഡോ. ബിന്ദു ജിഎസ്, സ്‌പെഷ്യലിസ്റ്റ് ഡോ. ശങ്കര്‍ വിഎച്ച്, ഡോ. റിയാസ് ഐ, ഡോ. വിനിത എഒ, നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News