ജി.എസ്.ടി ബില്‍ കേരളത്തിന് ഗുണകരമെന്ന് ധനമന്ത്രി തോമസ് ഐസക്

ചരക്കുസേവന നികുതി (ജി.എസ്.ടി)നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സംസ്ഥാന വാണിജ്യ നികുതി, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ്, സി ആന്റ് എ.ജി, പുതുച്ചേരി വാണിജ്യ നികുതിവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം കോവളത്ത് ഹോട്ടല്‍ ഉദയ് സമുദ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Updated: Aug 22, 2016, 07:10 PM IST
ജി.എസ്.ടി ബില്‍ കേരളത്തിന് ഗുണകരമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : ചരക്കുസേവന നികുതി (ജി.എസ്.ടി)നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സംസ്ഥാന വാണിജ്യ നികുതി, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ്, സി ആന്റ് എ.ജി, പുതുച്ചേരി വാണിജ്യ നികുതിവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം കോവളത്ത് ഹോട്ടല്‍ ഉദയ് സമുദ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജെഎസ്ടി ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ 30-35 ശതമാനമായിരുന്ന നികുതിഭാരം 20 ശതമാനത്തോളമായി കുറയും. ഉത്പ്പന്നങ്ങളുടെ പരമാവധി വില്‍പന വിലയില്‍ ആനുപാതികമായ കുറവുണ്ടാകുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയാലേ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകൂ. അവശ്യസാധനങ്ങളുടെ നികുതി ഇനിയും കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തെ വ്യാപാരി വ്യവസായികളും ട്രേഡിംഗ്മാനേജ്മെന്റ് ധനകാര്യ വിദഗ്ധരുമായുള്ള ആശയവിനിമയിത്തിലൂടെയും സമവായത്തിലൂടെയും ആകും പ്രായോഗികതലത്തില്‍ ജി.എസ്.ടി നടപ്പിലാകുകയെന്ന് തോമസ് ഐസക് അറിയിച്ചു.

ചടങ്ങില്‍ സംസ്ഥാന വാണിജ്യ നികുതി കമ്മീഷണര്‍ ഡോ. രാജന്‍ ഖോബ്രഗഡേ സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് ആന്റ് സര്‍വീസ് ടാക്സ് കേരള സോണ്‍ കമ്മീഷണര്‍ വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ത്യാഗരാജ ബാബു നന്ദി പറഞ്ഞു. പരിശീലന പരിപാടി 26ന് സമാപിക്കും. നാഷണല്‍ അക്കാദമി ഫോര്‍ കസ്റ്റംസ് എക്സൈസ് ആന്റ് നര്‍ക്കോട്ടിക്സിനാണ് പരിശീലന ചുമതല.