Half Price Scam: പാതിവില തട്ടിപ്പ് കേസ്; ആനന്ദ കുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

Half Price Scam Kerala: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആനന്ദ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി.

Written by - Zee Malayalam News Desk | Last Updated : Mar 11, 2025, 04:49 PM IST
  • തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം ക്രൈംബ്രാഞ്ച് തള്ളി
  • ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ആനന്ദ കുമാറിനെ കസ്റ്റഡിയിലെടുത്തത്
Half Price Scam: പാതിവില തട്ടിപ്പ് കേസ്; ആനന്ദ കുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ മുഖ്യ പ്രതികളിൽ ഒരാളായ സായി ​ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ആനന്ദ കുമാറിനെ കസ്റ്റഡിയിലെടുത്തത്. പാതിവില തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ ആനന്ദ കുമാർ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

Add Zee News as a Preferred Source

ജവഹർ ന​ഗർ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ച് ആനന്ദ കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കുടുംബാം​ഗങ്ങളും ഈ സമയം ഇയാളോടൊപ്പം ഉണ്ടായിരുന്നു. ആനന്ദ കുമാറിനെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ആനന്ദ കുമാർ ചെയർമാൻ ആയ ദേശീയ എൻജിഒ കോൺഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതിവില തട്ടിപ്പ് നടന്നത്.‍‍

തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം ക്രൈംബ്രാഞ്ച് തള്ളി. എൻജിഒ കോൺഫെഡറേഷനിൽ നിന്ന് ആനന്ദ കുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. 

 തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം തള്ളിയ ക്രൈം ബ്രാഞ്ച്, എൻജിഒ കോൺഫെഡറേഷനിൽ നിന്നും ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ആനന്ദ കുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News