Half-price scam: പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാർ റിമാൻഡിൽ; രണ്ടാഴ്ച മൂവാറ്റുപുഴ സബ്ജയിലില്‍

K N Anandakumar remanded: തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിച്ചത്. 26ന് രാവിലെ 11 മണിക്കകം ആനന്ദകുമാറിനെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി റിമാൻഡ് ഉത്തരവിൽ നിർദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Mar 12, 2025, 04:33 PM IST
  • ഇയാളുടെ തുടർ ചികിത്സ സംബന്ധിച്ച് മൂവാറ്റുപുഴ സബ് ജയിൽ സൂപ്രണ്ടിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി
  • ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് ആനന്ദകുമാറിന് ദേഹാസ്വസ്ഥ്യം ഉണ്ടായത്
Half-price scam: പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാർ റിമാൻഡിൽ; രണ്ടാഴ്ച മൂവാറ്റുപുഴ സബ്ജയിലില്‍

എറണാകുളം: പാതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ സായ് ​ഗ്രാം ട്രസ്റ്റ് ചെയർമാൻ കെഎൻ ആനന്ദകുമാർ റിമാൻഡിൽ. 26 വരെയാണ് ആനന്ദകുമാറിനെ റിമാൻഡ് ചെയ്തത്. ഇടക്കാല ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ജാമ്യം ലഭിച്ചില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിച്ചത്.

Add Zee News as a Preferred Source

ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ആനന്ദകുമാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. അതിനാൽ ആനന്ദകുമാറിനെ കോടതിയിൽ നേരിട്ട് ഹാജരാക്കിയില്ല.

മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് ആനന്ദകുമാറിനെ റിമാൻഡിൽ വിട്ടിരിക്കുന്നത്. ആനന്ദകുമാറിനെ 26ന് രാവിലെ 11 മണിക്കകം കോടതിയിൽ ഹാജരാക്കണമെന്ന് കോടതി റിമാൻഡ് ഉത്തരവിൽ നിർദേശം നൽകി.

ALSO READ: പാതിവില തട്ടിപ്പ് കേസിൽ ആനന്ദ കുമാർ അറസ്റ്റിൽ

നിലവിൽ ചികിത്സയിൽ തുടരുന്ന ഇയാളുടെ തുടർ ചികിത്സ സംബന്ധിച്ച് മൂവാറ്റുപുഴ സബ് ജയിൽ സൂപ്രണ്ടിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് ആനന്ദകുമാറിന് ദേഹാസ്വസ്ഥ്യം ഉണ്ടായത്. നിലവിൽ ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News