ഡിവൈഎഫ്ഐ-യുവമോര്‍ച്ച സംഘര്‍ഷം; വെൺമണി പഞ്ചായത്തിൽ ഹര്‍ത്താല്‍ ആരംഭിച്ചു

കല്ലേറില്‍ ഭുവനേശ്വരി ക്ഷേത്രത്തിന്‍റെ കാണിക്ക മണ്ഡപത്തിന്‍റെ ചില്ലു തകര്‍ന്നു.  

Updated: Nov 8, 2018, 09:21 AM IST
ഡിവൈഎഫ്ഐ-യുവമോര്‍ച്ച സംഘര്‍ഷം; വെൺമണി പഞ്ചായത്തിൽ ഹര്‍ത്താല്‍ ആരംഭിച്ചു

ആലപ്പുഴ: വെണ്‍മണി കല്യാത്രയില്‍ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം. കല്ലേറിലും സംഘട്ടനത്തിലും പത്തോളം പേര്‍ക്കു പരുക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വെണ്‍മണി പഞ്ചായത്തില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സിപിഐഎമ്മും എന്‍എസ്എസ് സംയുക്തസമിതിയും ഹര്‍ത്താല്‍ ആചരിക്കുകയാണ്.

കല്ലേറില്‍ ഭുവനേശ്വരി ക്ഷേത്രത്തിന്‍റെ കാണിക്ക മണ്ഡപത്തിന്‍റെ ചില്ലു തകര്‍ന്നു. നടപ്പന്തലിനും കേടുപറ്റി.ഡിവൈഎഫ്‌ഐ വെണ്‍മണി മേഖലാ പ്രസിഡന്റ് സിബി ഏബ്രഹാമിന്‍റെ വീടിനു നേരേ ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ആര്‍എസ്എസ് പ്രവര്‍ത്തകരായ സുനില്‍, മനോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായവരുടെ വീടുകള്‍ക്കു നേരേ 2 മാസം മുന്‍പ് ആക്രമണം നടന്നിരുന്നു. ആ കേസില്‍ സിബി പ്രതിയാണ്. വീടാക്രമിച്ചതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തി മടങ്ങിയ ഡിവൈഎഫ്‌ഐക്കാരും ജംക്ഷനിലുണ്ടായിരുന്ന ആര്‍എസ്എസുകാരും തമ്മിലാണു സംഘട്ടനമുണ്ടായത്.