)
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസിൽ പരാതിക്കാരി മൊഴി നൽകി. കേസിന് നേതൃത്വം നൽകുന്ന അന്വേഷണ ഉദ്യോഗസ്ഥ എസ് പി പൂങ്കഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. പ്രണയാഭ്യർത്ഥന നടത്തി രാഹുലിൻ്റെ ഉടമസ്ഥതയിലുള്ള ഔട്ട്ഹൌസിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. തന്നെ ആക്രമിക്കാനാണ് എന്ന് മനസ്സിലാക്കിയപ്പോൾ പരാതിക്കാരി കരഞ്ഞ് കാലുപിടിച്ചിട്ടും പീഡിപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ഭയമായിരുന്നതിനാലാണ് പുറത്ത് പറയാത്തതെന്നും പരാതിക്കാരി വെളിപ്പെടുത്തി. ബലാത്സംഗത്തിന് ശേഷവും രാഹുൽ പല തവണ നിർബന്ധിച്ചുവെന്നും അതിജീവിത പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.