ആ​രോ​ഗ്യ​മ​ന്ത്രിയ്​ക്കു "മീ​ഡി​യ മാ​നി​യ"യെന്ന്‍ ചെ​ന്നി​ത്ത​ല....!!

സംസ്ഥാന ആരോഗ്യമന്ത്രിയ്ക്ക് നേരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ചെ​ന്നി​ത്ത​ല...

Last Updated : Mar 12, 2020, 02:32 PM IST
ആ​രോ​ഗ്യ​മ​ന്ത്രിയ്​ക്കു "മീ​ഡി​യ മാ​നി​യ"യെന്ന്‍ ചെ​ന്നി​ത്ത​ല....!!

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന ആരോഗ്യ മന്ത്രിയ്ക്ക് നേരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ചെ​ന്നി​ത്ത​ല...

കൂടെക്കൂടെ പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി പ്രതിച്ഛായ വര്‍ധിപ്പിക്കലാണ് മന്ത്രി ലക്ഷ്യമിടുന്നത് എന്ന് ചെന്നിത്തല ആരോപിച്ചു...!!

കൂടാതെ, ഒ​രു ദി​വ​സം നി​ര​വ​ധി വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ​മ​ന്ത്രി​ക്കു "മീ​ഡി​യ മാ​നി​യ"​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ര്‍ശിച്ചു.

'ദി​വ​സം പ​ല ത​വ​ണ ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു. ഇ​തെ​ന്തി​നാ​ണ്? ജനങ്ങളില്‍ അ​നാ​വ​ശ്യ ഭീ​തി വ​ള​ര്‍ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ മീ​ഡി​യ മാ​നി​യ ഒ​ഴി​വാ​ക്ക​ണം. എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ ഇ​പ്പോ​ഴും വേ​ണ്ട​ത്ര പ​രി​ശോ​ധ​ന​ക​ളി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ഒ​രു ദി​വ​സം നാ​ലു പ​ത്ര​സ​മ്മേ​ള​നം വീ​തം ന​ട​ത്തി ഇ​മേ​ജ് ബി​ല്‍​ഡിം​ഗി​നു​ള്ള പ​രി​പാ​ടി​യാ​ണു ന​ട​ത്തു​ന്നത്', ചെ​ന്നി​ത്ത​ല പറഞ്ഞു.

എ​ന്തെ​ങ്കി​ലും വീ​ഴ്ച​ക​ളു​ണ്ടെ​ങ്കി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട ഏ​ക വേ​ദി നി​യ​മ​സ​ഭ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​തു ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്. എ​ന്നാ​ല്‍ അ​തി​നെ​തി​രെ മ​ന്ത്രി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ മോ​ശം പ്ര​ചാ​ര​ണം ന​ട​ത്തി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി മ​ന്ത്രി പ്ര​തി​പ​ക്ഷ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

കഴിഞ്ഞ ദിവസം സഭയില്‍ നടന്ന സംഭവത്തിന്‍റെ വിഡിയോയിലെ പല ഭാഗങ്ങളും വെട്ടിയശേഷം അവര്‍ക്ക് ആവശ്യമുള്ളവ മാത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് എന്നും ചെന്നിത്തല പറഞ്ഞു.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം നിര്‍ത്തിവെക്കുന്നതിനോട് യോജിപ്പില്ല എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Trending News