തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രത്യേക ടീമിനെ അന്വേഷണം നടത്താൻ ഏർപ്പെടുത്തി, രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.
ഞായറാഴ്ച ഉച്ചയോടെ മരിച്ച കരിക്കരം സ്വദേശിയായ ശിവപ്രിയയെ ഒക്ടോബർ 22 ന് ആണ് എസ്എടി ആശുപത്രിയിൽ പ്രസവത്തിനായി കൊണ്ടുവന്നത്. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും വീണ്ടും പനിയായതിനെ തുടർന്ന് 26 ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അണുബാധയെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിത്സാപ്പിഴവ് ഉണ്ടായത് മൂലമാണ് അണുബാധയുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, വീട്ടുകാർ രോഗിയെ നന്നായി പരിചരിക്കാത്തതാണ് മരണകാരണമെന്നാണ് ഡോക്ടർ അവകാശപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









