പത്തനംതിട്ട : സംസ്ഥാനത്ത് ചൂട് കൂടുന്നു. കൂടുതൽ പേർക്ക് സൂര്യാതപമേറ്റു. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. വാഴത്തോട്ടത്തിൽ പോയി വരുമ്പോളാണ് കഴുത്തിൽ സൂര്യാതപമേറ്റത്.
മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ മധ്യവയസ്ക്കന് സൂര്യാതപമേറ്റു. ഹുസൈൻ എന്ന 44 കാരനാണ് പൊള്ളലേറ്റത്. ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും കഴുത്തിലും സൂര്യാതാപമേറ്റത്. പത്തനംതിട്ട കോന്നിയിൽ ഒരാൾക്ക് സൂര്യാതപമേറ്റു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയനാണ് ഇന്ന് ഉച്ചയ്ക്ക് 12:30ന് സൂര്യാതപമേറ്റത്.
സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ തൊഴിൽ സമയത്തിലടക്കം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ 2 മുതൽ 3°C വരെ താപനില ഉയരാം. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 38°C വരെ താപനില ഉയരാം. മലപ്പുറം, എറണാകുളം ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും താപനില ഉയരാം. വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും,
തിരുവനന്തപുരത്ത് 33 °C വരെയും ഇടുക്കിയിൽ32 °C താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സൂര്യാഘാത, സൂര്യതാപ സാധ്യത കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. അതേസമയം തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽമഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കന്യാകുമാരി തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









