തിരുവനന്തപുരം: സംസ്ഥനത്ത് മഴക്കെടുതിയിൽ (Heavy Rain) 200 കോടി രൂപയുടെ കൃഷിനാശം (Agriculture loss) ഉണ്ടായതായി മന്ത്രി പി.പ്രസാദ് (P Prasad). പ്രാഥമിക കണക്കാണിതെന്നും വിശദമായ കണക്ക് വിലയിരുത്തുവാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. കാർഷിക മേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി (Minister) കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം നാളെയും മറ്റന്നാളും കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ ഒക്ടോബർ 20 ബുധനാഴ്ച സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലേർട്ട് (Yellow Alert) ‍പ്രഖ്യാപിച്ചു. 22 വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ഒഴികെ കേരളത്തിലെ ബാക്കി 12 ജില്ലകളിലും ഓറഞ്ച് അലേർട്ടും (Orange Alert) പ്രഖ്യാപിച്ചു (Kerala Weather Alert).


Also Read: Latest Alerts Kerala |മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം - മുഖ്യമന്ത്രി


കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുച്ചിട്ടുണ്ട്.


Also Read: Idukki Dam Opening : മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാമിലെ ജലം പെരിയാർ വഴി അറബിക്കടലിലേക്ക്, കാണാം ആ മനോഹര ചിത്രങ്ങൾ   


നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ (Rain) കൂടുതലായും കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉരുൾപൊട്ടൽ (Landslide) സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ (Alert) നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.