വ്യാ​ഴാ​ഴ്ച വ​രെ കനത്ത മഴയും ഇടിമിന്നലും, ജാഗ്രത നിര്‍ദ്ദേശം

വ്യാ​ഴാ​ഴ്ച വ​രെ സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ ഇടിമിന്നലിനും സാധ്യത. ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​കു​ക.

Last Updated : Sep 30, 2019, 05:42 PM IST
വ്യാ​ഴാ​ഴ്ച വ​രെ കനത്ത മഴയും ഇടിമിന്നലും, ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: വ്യാ​ഴാ​ഴ്ച വ​രെ സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ ഇടിമിന്നലിനും സാധ്യത. ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​കു​ക.

അടുത്ത 5 ദിവസത്തേയ്ക്ക് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അടുത്ത 24 മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വരെ വേഗതയില്‍ കോമോറിയന്‍ മേഖലയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഗുജറാത്ത് തീരത്തും വടക്ക് -കിഴക്ക് അറബിക്കടലിലും 29 നും 30നും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം. എന്നാല്‍, കേരള തീരത്ത് കടലില്‍ പോകുന്നതിന് തടസമില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സെപ്റ്റംബര്‍ 1ന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും സെപ്റ്റംബര്‍ 2ന് ഇടുക്കി, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിലും സെപ്റ്റംബര്‍ 3ന് ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ ഇടിയും മിന്നലും മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

 

Trending News