Heavy Rain Kerala: വീണ്ടും ശക്തമായി മഴ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്നിടത്ത് യെല്ലോ അലർട്ട്

Heavy Rain In Kerala: കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 31, 2025, 11:30 AM IST
  • കായംകുളം കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള വീടുകളിൽ വെള്ളം കയറി
  • കോഴിക്കോട് മാവൂർ ചാത്തമംഗലം പെരുമണ്ണ പഞ്ചായത്തുകളിൽ വെള്ളം കയറി
Heavy Rain Kerala: വീണ്ടും ശക്തമായി മഴ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്നിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 10 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Add Zee News as a Preferred Source

സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം കരവാളൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കൃഷിനാശം. കായംകുളം കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള വീടുകളിൽ വെള്ളം കയറി. കോഴിക്കോട് മാവൂർ ചാത്തമംഗലം പെരുമണ്ണ പഞ്ചായത്തുകളിൽ വെള്ളം കയറി.

ALSO READ: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞേക്കും; ഇന്ന് യെല്ലോ അലർട്ട്

ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. ചാലിയാർ ഊർക്കടവ് റെഗുലേറ്ററിന്റെ ഷട്ടറുകൾ പൂർണ്ണമായി ഉയർത്തി. ഒളവണ്ണയിൽ നിരവധി വീടുകളിൽ വെള്ളം കയറി, പ്രാദേശിക റോഡുകളും വെള്ളത്തിനടിയിൽ. കണ്ണൂർ കോളയാട് ആലച്ചേരിയിൽ പഴയ കെട്ടിടം തകർന്നുവീണു. തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഗതാഗതം പൂർണമായി നിലച്ചു.

കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെ നിർത്തിവച്ചു, അപ്പർ കുട്ടനാടിന്റെ പല മേഖലകളും വെള്ളത്തിൽ. ഹരിപ്പാട് മീൻപിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞു മരിച്ചു. പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് (23) ആണ് മരിച്ചത്. കാലവർഷക്കെടുതിയിൽ മരണം 29 ആയി. കോട്ടയം വൈക്കം മേഖലയിൽ മൂവാറ്റുപുഴയാർ കരകവിഞ്ഞു. വിഴിഞ്ഞത്ത് കടലിൽ കാണാതായ ഒൻപത് പേരെ കണ്ടെത്താനായിട്ടില്ല.

ALSO READ: കാലവർഷക്കെടുതി, മരണം 22; വ്യാപക നാശനഷ്ടങ്ങൾ

കനത്ത മഴയെ തുടർന്ന് ചില ട്രെയിനുകൾ വൈകുന്നു. തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഏറനാട് എക്സ്പ്രസ് രണ്ടുമണിക്കൂർ വൈകിയോടുന്നു. മുംബൈ സിഎംഎസ്ടി എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകിയാണ് ഓടുന്നത്. ശബരി എക്സ്പ്രസ് 50 മിനിട്ടും കന്യാകുമാരി എക്സ്പ്രസ് 40 മിനിറ്റും വൈകിയോടുന്നു. മലബാർ എക്സ്പ്രസ്, മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരതും ശബരി എക്സ്പ്രസും വൈകിയാണ് ഓടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News