ജലനിരപ്പ് ഉയരുന്നു; ചെറുതോണി അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും തുറന്നു

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ അടച്ച രണ്ട് ഷട്ടറുകളില്‍ ഒന്നാണ് തുറന്നത്.

Last Updated : Aug 14, 2018, 06:44 PM IST
ജലനിരപ്പ് ഉയരുന്നു; ചെറുതോണി അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും തുറന്നു

തൊടുപുഴ/ കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം കൂടുതല്‍ ശക്തമായി.

ഇടുക്കിയില്‍ കനത്തമഴയെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്‍റെ നാലാമത്തെ ഷട്ടര്‍ തുറന്നു. എല്ലാ ഷട്ടറുകളും തുറക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ അടച്ച രണ്ട് ഷട്ടറുകളില്‍ ഒന്നാണ് തുറന്നത്.

അതേസമയം ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ കനത്തമഴ തുടരുകയാണ്.

വയനാട് ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് സെക്കന്റില്‍ 3 ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടേണ്ടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അണക്കെട്ടുകളിലെ ജലനിരപ്പ്‌

ഇടുക്കി ഡാം: 2397.16 അടി
മുല്ലപ്പെരിയാര്‍ ഡാം: 137.30 അടി
കക്കി ആനത്തോട് ഡാം: 981.07മീറ്റര്‍
പമ്പ ഡാം‌: 985.75 മീറ്റര്‍
ഇടമലയാര്‍ ഡാം: 168.86

Source: കേരള ദുരന്ത നിവാരണ അതോറിറ്റി

Updating...

More Stories

Trending News