ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2394 അടി; ഒരടി കൂടി ഉയര്‍ന്നാല്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിക്കും

 

Last Updated : Jul 29, 2018, 12:25 PM IST
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2394 അടി; ഒരടി കൂടി ഉയര്‍ന്നാല്‍ ‘ഓറഞ്ച്’  അലര്‍ട്ട് പ്രഖ്യാപിക്കും

 

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.  2394 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്‌. 

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ ശേ​ഷി​ 2400 അടിയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്ന സാഹചര്യത്തില്‍  അ​ണ​ക്കെ​ട്ടി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​ള്ള പെ​രി​യാ​ര്‍ തീ​ര​വാ​സി​ക​ള്‍​ക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കിയിരുന്നു. 2400 അടിവരെ ജലനിരപ്പ് ഉയരാന്‍ കാക്കാതെ 2397 ലും 2398ലും എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്ന സാധ്യതകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

അണക്കെട്ടിലെ ജലനിരപ്പ്‌ 2395 അടിയിലെത്തുമ്പോള്‍ ‘ഓറഞ്ച്’  അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ്‌ ക്രമീകരിക്കാന്‍  ചെറുതോണിയിലെ ഷട്ടറുകളാവും തുറക്കുക എന്ന് അധികൃതര്‍ അറിയിച്ചു. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിന് ശേഷമേ ഡാം തുറക്കുകയുള്ളൂ.

അതേസമയം, ചെറുതോണി അണക്കെട്ട് തുറന്നാല്‍ 4,500 കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍.  പുഴയുടെ 100 മീറ്ററിനുള്ളില്‍ വീടുകളും സ്‌കൂളുകളും വ്യവസായ സ്ഥാപനങ്ങളും ഉള്‍പ്പെടെയാണ് 4,500 കെട്ടിടങ്ങളുള്ളത്. അതിനാല്‍ ഒഴുകിയെത്തുന്ന വെള്ളം ഇരുകരകളിലും കനത്ത നാശം വിതയ്ക്കാന്‍ സാധ്യതയേറെയാണ്. 

ഇതിനു മുന്‍പ് 1992ലാണ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നുവിട്ടത്. അന്ന് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല. പുഴയുടെ സ്വാഭാവിക വിസ്തൃതി നിലനിന്നതായിരുന്നു അതിന് കാരണം. എന്നാല്‍,  26 വര്‍ഷത്തിനിപ്പുറം ജനവാസമേറുകയും പെരിയാറിന്‍റെ വിസ്തൃതി കുറയുകയും ചെയ്തു. അതിനാല്‍ അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ വലിയ ദുരന്തത്തെയാവും നേരിടേണ്ടിവരിക.

59 ദശലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉള്ളത്. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 14.58 ദശലക്ഷം യൂണിറ്റായിരുന്നു. പ്രതിദിനം 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

അതേസമയം, തൃശൂര്‍ ജില്ലയിലെ പീച്ചി ഡാം തുറന്നുവിട്ടു. കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഡാം തുറന്നുവിട്ടത്. നാലു ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തിയത്. നീരൊഴുക്കിന്‍റെ തോതനുസരിച്ച് മാത്രമേ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുകയുള്ളുവെന്നാണ് അധുകൃതര്‍ അറിയിക്കുന്നത്. 

 

 

Trending News