Contagious Diseases: ശക്തമായ മഴ, പകർച്ചവ്യാധി സാധ്യത; കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം, നിർദേശവുമായി ആരോഗ്യ വകുപ്പ്

Heavy Rain In Kerala: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധികളിൽ നിന്ന് പ്രതിരോധം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി

Written by - Zee Malayalam News Desk | Last Updated : May 25, 2025, 01:39 PM IST
  • ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം
  • തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം
Contagious Diseases: ശക്തമായ മഴ, പകർച്ചവ്യാധി സാധ്യത; കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം, നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശുപത്രികള്‍ക്കും ആരോ​ഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെതുടർന്ന് നിരവധി പകര്‍ച്ചവ്യാധികള്‍ പടരാൻ സാധ്യതയുണ്ട്.

Add Zee News as a Preferred Source

വെള്ളം കയറാന്‍ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ ചികിത്സ തേടണമെന്നും മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടികൾ ഊർജ്ജിതമായി സ്വീകരിക്കണം. എലിപ്പനി പ്രതിരോധിക്കേണ്ടത് പ്രധാനമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ നിർബന്ധമായും ഉപയോ​ഗിക്കണം.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ നിർബന്ധമായും കഴിക്കുകയും ചെയ്യേണ്ടതാണ്. കുട്ടികള്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുതെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കണം. ഇത് രോഗം പടരാന്‍ കാരണമാകും. അവര്‍ സ്വയം സുരക്ഷിതരായിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയോ ഇടകലരുകയോ ചെയ്യരുത്. കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോേ​ഗിക്കുക. മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News