Kerala Heavy Rain Alert: മഴ...മഴ...പെരുമഴ... കനത്ത നാശനഷ്ടം; റെഡ് അലർട്ട് 8 ജില്ലകളിൽ, കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂരിൽ നാളെ റെഡ് അലർട്ടാണ്. ജില്കലയിൽ നത്ത മഴ തുടരുന്നതിനാൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 29, 2025, 05:35 PM IST
  • പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
  • മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • നാളെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala Heavy Rain Alert: മഴ...മഴ...പെരുമഴ... കനത്ത നാശനഷ്ടം; റെഡ് അലർട്ട് 8 ജില്ലകളിൽ, കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയാണ്. അടുത്ത 5 ദിവസം മഴ ശക്തമാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. 8 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 

Add Zee News as a Preferred Source

അതേസമയം കണ്ണൂരിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

Also Read: NH Collapse: മലപ്പുറം ദേശീയപാതയിൽ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു; വീണത് സര്‍വീസ് റോഡിലേക്ക്

ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന് 112 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 വീടുകള്‍ തകര്‍ന്നു. 6 വീടുകൾ പൂർണമായും 56 വീടുകൾ ഭാഗീകമായും തകർന്നു. 5 ക്യാമ്പുകളാണ് ഇടുക്കിയിൽ പ്രവർത്തിക്കുന്നത്. ഇടുക്കി താലൂക്കിൽ മൂന്ന് ക്യാമ്പും ദേവികുളം താലൂക്കിൽ രണ്ട് ക്യാമ്പുമാണ് തുറന്നിട്ടുള്ളത്. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത് 96.52 മില്ലി മീറ്റര്‍ മഴയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. ഇടുക്കി ഡാമിലെ ജലനിരപ്പ് 2338.22 അടിയും മുല്ലപ്പെരിയാറിൽ ജലനിരപ്പ് 124.75 അടിയുമാണ്.

അതിനിടെ ശക്തമായ മഴയിലും കാറ്റിലും കാട്ടാക്കട നക്രാംചിറയ്ക്ക് സമീപം ഓടി കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് കൂറ്റൻ മരം വീണു. നിരവധി പേർക്ക് പരിക്കേറ്റു. ബസ് കണ്ടക്ടർ അടക്കം 11 ഓളം യാത്രക്കാരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലേക്കും മാറ്റി. കാട്ടാക്കടയിൽ നിന്നും കോട്ടൂരിലേക്ക് പോയ ബസ് ആണ് അപകടത്തിൽ പെട്ടത്. 25 ഓളം പേർ ബസിൽ ഉണ്ടായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News