കനത്ത മഴയില്‍ മുങ്ങി ഉപതിരഞ്ഞെടുപ്പ്...

സംസ്ഥാനത്തെ 5 നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ കനത്ത മഴ സാരമായി ബാധിച്ചു. 

Sheeba George | Updated: Oct 21, 2019, 11:46 AM IST
കനത്ത മഴയില്‍ മുങ്ങി ഉപതിരഞ്ഞെടുപ്പ്...

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ കനത്ത മഴ സാരമായി ബാധിച്ചു. 

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് തിങ്കളാഴ്ച രാവിലെ മുതല്‍ അതിശക്തമായ മഴ പെയ്യുന്നത്.

വോട്ടെടുപ്പ് നടക്കുന്ന മഞ്ചേശ്വരം ഒഴികെയുള്ള 4 മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം നിയമസഭ മണ്ഡലങ്ങളിലും മഴ തുടരുന്നത് പോളി൦ഗിനെ സാരമായി ബാധിച്ചു.

വെള്ളക്കെട്ട് മൂലം എറണാകുളത്ത് 6 ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. ശ​ക്ത​മാ​യ മ​ഴ​യേ​ത്തു​ട​ര്‍​ന്ന് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യും വെ​ളി​ച്ച​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബൂ​ത്തു​ക​ള്‍ മാ​റ്റി സ്ഥാ​പി​ച്ച​ത്. എ​റ​ണാ​കു​ള​ത്തെ 122, 123 എ​ന്നീ ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് വൈ​കു​മെ​ന്നും റിപ്പോര്‍ട്ട് ഉണ്ട്. 

കനത്ത മഴ മൂലം അരൂരിലെയും കോന്നിയിലെയും പല ബൂത്തുകളിലും വൈദ്യുതി ബന്ധം തകരാറിലായി. കോന്നിയില്‍ 25 ബൂത്തുകളില്‍ വൈദ്യുതി മുടങ്ങി. മഴ തുടരുന്നതിനാല്‍ പോളി൦ഗ് ബൂത്തുകളിലേക്ക് പോകാന്‍ വോട്ടര്‍മാരും മടിക്കുകയാണ്. ചില ബൂത്തുകളില്‍ ആദ്യ 3 മണിക്കൂറില്‍ വെറും 30 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, നിലവില്‍ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍  ടിക്കാറാം മീന പ്രതികരിച്ചു. 

കനത്ത മഴ മൂലം വോട്ടര്‍മാര്‍ക്ക് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്താ​നാ​കു​ന്നി​ല്ല, അതിനാല്‍ വോ​ട്ടെ​ടു​പ്പ് മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യവും ഉയരുന്നുണ്ട്.