സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം...

   സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യത, ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 

Last Updated : May 12, 2020, 01:01 PM IST
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം...

തി​രു​വ​ന​ന്ത​പു​രം:   സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യത, ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 

കൂടാതെ, കന്യാകുമാരി, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ കടല്‍മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയ  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മത്സ്യത്തൊഴിലാളികള്‍  കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിരിയ്ക്കുകയാണ്.

സം​സ്ഥാ​ന​ത്ത് മേ​യ് 14 വ​രെ ശ​ക്ത​മാ​യ വേ​ന​ല്‍ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മേ​യ് 13ന് ​കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി മു​ന്ന​റി​യി​പ്പ്  ന​ല്‍​കി​യി​ട്ടു​ണ്ട്.

മേയ് 11 കൊല്ലം, 14 ആലപ്പുഴ, എറണാകുളം, ഇടുക്കി, 15 കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
 
മെയ് 15 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Trending News