Heavy Rain Kerala: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; തോണിമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, വീടുകൾ തകർന്നു

Heavy Rain Devastation: കോഴിക്കോട് മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരികയായിരുന്ന തോണി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ട് പേർ പരിക്കേറ്റ് ചികിത്സയിൽ.

Written by - Zee Malayalam News Desk | Last Updated : May 20, 2025, 08:01 PM IST
  • ഇടിമിന്നലേറ്റ് രണ്ട് വീടുകൾക്ക് നാശനഷ്ടമുണ്ടായി
  • വീടിന്റെ മതിൽ ഇടിഞ്ഞ് തൊട്ടടുത്ത വീടിന് മുകളിലേക്ക് വീണു
Heavy Rain Kerala: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; തോണിമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, വീടുകൾ തകർന്നു

കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് കനത്ത നാശനഷ്ടം. കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായത്. കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപത്ത് മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരികയായിരുന്ന തോണി മറിഞ്ഞ് ഒരാൾ മരിച്ചു. ​ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ (65) ആണ് തോണി മറിഞ്ഞ് മരിച്ചത്.

Add Zee News as a Preferred Source

കടൽ പ്രക്ഷുബ്ധമായപ്പോൾ പെട്ടെന്ന് തോണി മറിയുകയായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഇവ‍ർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിശക്തമായ മഴയിൽ കോഴിക്കോട് ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. കോഴിക്കോട് ചെക്യാട് കൊയമ്പ്രം പാലം പരിസരത്ത് ഇടിമിന്നലേറ്റ് രണ്ട് വീടുകൾക്ക് നാശനഷ്ടമുണ്ടായി.

തുണ്ടിയിൽ ശ്രീധരൻ, ശാന്ത എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. രണ്ട് വീടുകളുടെയും ഇലക്ട്രിക്, വയറിങ് എന്നിവ കത്തിനശിച്ചു. അടുക്കളയിലെ ടൈലുകളും കിണറിന്റെ ആൾമറയും വീടിന്റെ തറയും നശിച്ചു. വീട്ടുകാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടൂളി കെടി റോഡിൽ വീടിന്റെ മതിൽ ഇടിഞ്ഞ് വീണു.

കടാംകുന്നത്ത് സദാനന്ദന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞ് വീണത്. തൊട്ടടുത്തുള്ള കടാംകുന്നത്ത് വത്സലയുടെ വീടിന് മുകളിലേക്ക് രാവിലെ 9.45ഓടെയാണ് മതിൽ ഇടിഞ്ഞ് വീണ് അപകടമുണ്ടായത്. വീടിന് ഭാ​ഗികമായി കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആളപായം ഇല്ല. കണ്ണൂർ ജില്ലയിലും കനത്ത മഴയിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News