കനത്തമഴ: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Updated: Aug 10, 2018, 01:58 PM IST
കനത്തമഴ: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന സാഹചര്യം കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. 

അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്തമഴ തുടരുന്ന ഇടുക്കിയില്‍ അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ചെറുതോണിയിലെ നാലാമത്തെ ഷട്ടറും തുറന്നു. ചെറുതോണി പുഴ കരകവിഞ്ഞു.