ഇടുക്കിയില്‍ മഴ വീണ്ടും ശക്തം; ജലനിരപ്പ്‌ 2400.52 അടി

അണക്കെട്ടിലെ ജലനിരപ്പ്‌ താഴ്ന്നുവന്ന സാഹചര്യത്തിലാണ് വീണ്ടും മഴ ശക്തമാകുന്നത്.

Last Updated : Aug 11, 2018, 05:33 PM IST
ഇടുക്കിയില്‍ മഴ വീണ്ടും ശക്തം; ജലനിരപ്പ്‌ 2400.52 അടി

തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും മഴ ശക്തമാകുന്നു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിലാണ് മഴ ശക്തമാകുന്നത്.

ശക്തമായ മഴയും ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും ഇന്നലെ തുറന്ന് വിട്ടിരുന്നു.

അണക്കെട്ടിലെ ജലനിരപ്പ്‌ താഴ്ന്നുവന്ന സാഹചര്യത്തിലാണ് വീണ്ടും മഴ ശക്തമാകുന്നത്.

നിലവില്‍ 2400.52 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്‌. എന്നാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ഗണ്യമായ കുറവില്ലെന്നാണ് ലഭ്യമാകുന്ന സൂചന.

478 ക്യുമെക്സ് വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകി എത്തുന്നത്. 750 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും 116 ക്യുമെക്സ് വെള്ളം വൈദ്യുതി ഉത്‌പാദനത്തിനായി മൂലമറ്റത്തേക്ക് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്.

അതേസമയം നീരൊഴുക്ക് 120 ക്യുമെക്സ് എത്തുന്നതുവരെ ഡാമിന്റെ ഷട്ടര്‍ തുറന്നുവെയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

More Stories

Trending News