Kerala Youth Congress President Rahul: എംഎൽഎക്കെതിരായ ആരോപണങ്ങളെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനോട് രാജിവയ്ക്കാൻ നിർദ്ദേശിച്ചത്.

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനോട് രാജിവയ്ക്കാൻ നിർദ്ദേശിച്ച് ഹൈക്കമാൻഡ്. എംഎൽഎക്കെതിരായ ആരോപണങ്ങളെ തുടർന്നാണ് രാജിവയ്ക്കാൻ നിർദ്ദേശിച്ചത്. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരും. നേതൃത്വത്തിന് ലഭിച്ച പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ് മുൻഷി നിർദ്ദേശിച്ചിരുന്നു. കെപിസിസി നേതൃത്വത്തിന് പരാതികൾ കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജി വയ്ക്കാൻ നിർദ്ദേശിച്ചത്. ആരോപണങ്ങൾ പുറത്ത് വരുനന്തിന് മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികൾ എഐസിസിക്ക് ലഭിച്ചിരുന്നുവെന്നാണ് വിവരം.
യുവ നേതാവ് തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞിട്ടും വീണ്ടും തുടരുകയായിരുന്നുവെന്നും നടി ആരോപിച്ചിരുന്നു. യുവനേതാവ് ഉൾപ്പെട്ടിരിക്കുന്ന പാർട്ടിയിലെ പലരുമായും നല്ല ബന്ധമാണ് തനിക്കുള്ളതെന്നും റിനി ആൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. പരിചയപ്പെട്ടത് മുതൽ അശ്ലീല മെസേജുകളാണ് അയയ്ക്കുന്നത്. ശരിയല്ല എന്ന് പറഞ്ഞിട്ടും തുടരുകയായിരുന്നു. ആദ്യം മെസേജ് അയച്ചത് മൂന്നര വർഷം മുൻപാണ്. അതിന് ശേഷമാണ് ഇയാൾ ജനപ്രതിനിധിയായത്. ഇയാൾ തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചതായും നടി ആരോപിച്ചിരുന്നു.
എഴുത്തുകാരി ഹണി ഭാസ്കറും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. തന്നോട് ചാറ്റ് ചെയ്ത ശേഷം സുഹൃത്തക്കളോട് തന്നെ കുറിച്ച് മോശമായി പറഞ്ഞുവെന്നാണ് ഹണി ആരോപിച്ചത്. വനിതാ കോൺഗ്രസ് നേതാക്കൾ വരെ രാഹുലിന്റെ ഇരകളായിട്ടുണ്ടെന്ന് ഹണി ഭാസ്കർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.