പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ടു പ്രതികളെ വെറുതെവിട്ടു

ഒന്‍പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിബിഐ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഈ വിധി.   

Last Updated : Sep 5, 2019, 12:20 PM IST
പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ടു പ്രതികളെ വെറുതെവിട്ടു

കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഹൈക്കോടതി എട്ടു പ്രതികളെ വെറുതെവിട്ടു. ഒന്നാം പ്രതി ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്.

ഒന്‍പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിബിഐ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഈ വിധി. രണ്ടാംപ്രതിയായ കാരി സതീഷിന്‍റെ ശിക്ഷ മാത്രം കോടതി റദ്ദാക്കിയിട്ടില്ല. സിബിഐ കോടതി വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.

2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്. 

13 പ്രതികളില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം കഠിനതടവിനും 55,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. നാലുപേരെ മൂന്നുവര്‍ഷം കഠിനതടവിനും 5000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ചത്.

2009 ആഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകും വഴി ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജ്ജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് പോള്‍ മുത്തൂറ്റുമായി തര്‍ക്കത്തിലാവുകയും തുടര്‍ന്ന്‍ സംഘം പോളിനെ കത്തികൊണ്ട് കുത്തി കൊലപെടുത്തുകയും ചെയ്തു.

Trending News