റോഡുകളുടെ ശോചനീയാവസ്ഥ, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകള്‍ നന്നാക്കാന്‍ ഇനി അമേരിക്കയില്‍ നിന്ന് ആളെ കൊണ്ടുവരണമോ? എന്നും കോടതി ചോദിച്ചു.

Updated: Nov 12, 2019, 05:39 PM IST
റോഡുകളുടെ ശോചനീയാവസ്ഥ, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകള്‍ നന്നാക്കാന്‍ ഇനി അമേരിക്കയില്‍ നിന്ന് ആളെ കൊണ്ടുവരണമോ? എന്നും കോടതി ചോദിച്ചു.

നഗരത്തിലെ ശോചനീയാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണമെന്നും ഈ മാസം 15-നകം റോഡുകള്‍ നന്നാക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

കൊച്ചി നഗരസഭയ്ക്കും ജി.സി.ഡി.എ.യ്ക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നവംബര്‍15-നകം റോഡുകള്‍ നന്നാക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി മുന്‍പും സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് കൊച്ചിയിലെ റോഡുകളുടെ ചുമതലയുള്ള നഗരസഭയ്ക്കും ജി.സി.ഡി.എയ്ക്കും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.