)
കൊച്ചി: ശബരിമല സ്വർണപ്പാളിയിലെ തൂക്ക വ്യത്യാസം ഭരണപരമായ വീഴച്ചയെന്ന് ഹൈക്കോടതി. 2019ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി ചൂണ്ടികാണിച്ചു.
സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്നും കോടതി ചോദിച്ചിട്ടുണ്ട്. സ്വർണ്ണപാളി വിവാദത്തിൽ കോടതി തേടിയത് രണ്ട് ചോദ്യത്തിനുള്ള ഉത്തരങ്ങളാണ്. 1999 ൽ ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയിരുന്നോ അങ്ങനെ എങ്കിൽ എന്തിന് 2019ൽ വീണ്ടും സ്വർണ്ണം പൂശിയെന്നും കോടതി ചോദിച്ചു. 2019ൽ ചെന്പിലാണ് സ്വർണ്ണം പൂശിയതെങ്കിൽ അതിലെ ഭാരത്തിന് എങ്ങനെ വ്യത്യാസം വന്നുവെന്നും ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസർ ഇന്ന് കോടതിയിൽ ഹാജരാക്കിയ മഹസർ രേഖകൾ പരിശോധിച്ച കോടതി ചോദിച്ചു.
സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ ഉന്നയിച്ച കോടതി നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ദേവസ്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2019ൽ പാളിയുടെ ഭാരം 42 കിലോ, ശില്പത്തിൽ നിന്ന് മാറ്റി ഒന്നരമാസം പാളികൾ ദേവസ്വം കൈവശം വെച്ചു. അപ്പോൾ ഭാരം 4 കിലോ കുറഞ്ഞു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണ്ണം പൂശി തിരികെ വന്നപ്പോൾ നേരിയ ഗ്രാം ഭാരം കൂടി. എന്നാൽ സന്നിധാനത്ത് ഇത് എത്തിച്ചപ്പോൾ വിജിലൻസിന്റെ സാന്നിദ്ധ്യത്തിൽ ഭാരം അളന്ന് പരിശോധിച്ചില്ലെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി വ്യക്തമാക്കി. പെട്രോൾ എങ്കിൽ ഭാരം കുറയുന്നത് മനസ്സിലാക്കാം സ്വർണ്ണമടങ്ങിയ പാളിക്ക് ഭാരക്കുറവ് എങ്ങനെ സംഭവിക്കുമെന്നാണ് കോടതി ചോദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.