)
കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം അടിയന്തരമായി തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി. സെൻസർ ബോർഡ് അംഗീകാരമുള്ള സിനിമ എന്തിനാണ് തടയുന്നതെന്ന് കോടതി ചോദിച്ചു. തൃശൂർ ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹര്‍ജി നല്‍കിയതിന് പിന്നാലെ വിജേഷിനെ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തിൽ കേന്ദ്രസർക്കാരിനും സെൻസർ ബോർഡിനും നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. എന്നാൽ എതിർകക്ഷികളായ മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകരെ നടപടികളിൽ നിന്ന് തൽക്കാലം ഒഴിവാക്കി. എമ്പുരാന്റെ പേരിൽ കേരളത്തിലെവിടെയും കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയിൽ വ്യക്തമാക്കി. അങ്ങനെയെങ്കിൽ ഇത് പ്രശസ്തിക്ക് വേണ്ടിയുളള ഹർജിയാണോയെന്ന സംശയമുന്നയിച്ച കോടതി കേസ് വിശദമായ വാദത്തിന് മാറ്റി.
പ്രശസ്തിക്ക് വേണ്ടിയുള്ള ഹർജിയാണെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കി കൊണ്ടാണ് ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളിയത്. ഹർജിക്കാരൻ സിനിമ കണ്ടോയെന്ന് ചോദിച്ച കോടതി സെൻസർ ബോർഡ് അംഗീകരിച്ച സിനിമയല്ലേ, പിന്നെയെന്താണ് ആശയക്കുഴപ്പമെന്നും ചോദിച്ചു. പൊലീസ് എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഹര്ജിക്കാരൻ മറുപടി നൽകിയത്. തുടര്‍ന്നാണ് പ്രശസ്തിക്കുവേണ്ടിയാണോ ഹർജി സമർപ്പിച്ചതെന്ന് കോടതി ചോദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.