)
കൊച്ചി: കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി വിഎം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ പേര് ചേർക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ വിനു സമർപ്പിച്ച ഹർജിയാണ് തള്ളിയത്. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്നും രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയാണെന്നും കോടതി വ്യക്തമാക്കി. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നിൽക്കുന്നതെന്നും കോടതി ചോദിച്ചു.
എന്നാൽ, വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റിൽ പേരുണ്ടായിരുന്നു അവസാന നിമിഷമാണ് വൈഷ്ണയുടെ പേര് വെട്ടിയത് അതുകൊണ്ടാണ് കോടതി ഇടപെട്ടതെന്നും എന്നാൽ, ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. എന്നാൽ ഹര്‍ജി തള്ളിയ കോടതി വിധി മാനിക്കുന്നുവെന്ന് വിഎം വിനു പ്രതികരിച്ചു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയിൽ പട്ടികയിൽ പേര് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും താൻ യുഡിഎഫിന്റെ ഭാഗമായി തുടർന്നും ഉണ്ടാകുമെന്നും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.