Paliyekkara Toll: 'വാഹനങ്ങൾ 10 സെക്കന്റിൽ കടന്ന് പോകണം, വാഹനങ്ങളുടെ നിര 100 മീറ്ററിൽ കൂടരുത്'; ടോൾ പിരിവിൽ ഹൈക്കോടതി

Paliyekkara Toll: 100 മീറ്ററിൽ ആധികം വാഹനങ്ങളുടെ നിര നീണ്ടാൽ ടോൾ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദേശം

Written by - Zee Malayalam News Desk | Last Updated : May 2, 2025, 06:57 PM IST
  • പൊതുപ്രവർത്തകൻ ഒ ആര്‍ ജെനീഷ് സമർപ്പിച്ച പൊതു താത്പര്യം ഹർജിയിലാണ് കോടതി ഇടപെടൽ.
  • ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും
Paliyekkara Toll: 'വാഹനങ്ങൾ 10 സെക്കന്റിൽ കടന്ന് പോകണം, വാഹനങ്ങളുടെ നിര 100 മീറ്ററിൽ കൂടരുത്'; ടോൾ പിരിവിൽ ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്ന് ഹൈക്കോടതി. 100 മീറ്ററിൽ ആധികം വാഹനങ്ങളുടെ നിര നീണ്ടാൽ ടോൾ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദേശം. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്നും കോടതി വ്യക്തമാക്കി. ഇതെല്ലാം നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Add Zee News as a Preferred Source

Also read- Bribery Case: കൈക്കൂലി കേസ്; ബിൽഡിംഗ്‌ ഇൻസ്‌പെക്ടർ സ്വപ്നയ്ക്ക് സസ്പെൻഷൻ

പൊതുപ്രവർത്തകൻ ഒ ആര്‍ ജെനീഷ് സമർപ്പിച്ച പൊതു താത്പര്യം ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ച് കഴിഞ്ഞ മാസം തൃശൂര്‍ ജില്ലാ കളക്ടർ അര്‍ജുൻ പാണ്ഡ്യൻ ഉത്തരവിട്ടിരുന്നു. പിന്നീട് പാലിയേക്കര ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതര്‍ ഏപ്രില്‍ 29 ന് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെയും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ ഈ ഉത്തരവ് ജില്ലാ ഭരണകൂടം റദ്ദാക്കുകയും ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News