Bribery Case: വിജിലൻസ് കൈക്കൂലിക്കേസ്; ഇഡി അസിസ്റ്റന്‍റ് ഡയറക്ടറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Bribery Case: ഇഡി അസിസ്റ്റന്‍റ് ഡയറ്കർ ശേഖർ കുമാറിന്‍റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Jun 2, 2025, 04:07 PM IST
  • ഇഡി അസിസ്റ്റന്‍റ് ഡയറ്കർ ശേഖർ കുമാറിനെ ജൂൺ 11വരെ അറസ്റ്റ് ചെയ്യരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.
  • ജസ്റ്റിസ് പി ജി അജിത്കുമാറാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Bribery Case: വിജിലൻസ് കൈക്കൂലിക്കേസ്; ഇഡി അസിസ്റ്റന്‍റ് ഡയറക്ടറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിജിലൻസ് കൈക്കൂലിക്കേസിൽ ഇഡി അസിസ്റ്റന്‍റ് ഡയറക്ടറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇഡി അസിസ്റ്റന്‍റ് ഡയറ്കർ ശേഖർ കുമാറിനെ ജൂൺ 11വരെ അറസ്റ്റ് ചെയ്യരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി ജി അജിത്കുമാറാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ശേഖർ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എങ്കിൽ അറസ്റ്റ് തടയണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

Add Zee News as a Preferred Source

തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ച് ഈ മാസം പതിനൊന്നു വരെ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യില്ലെന്ന് സർക്കാ‍ർ ഉറപ്പു നൽകുകയായിരുന്നു. ഇടനിലക്കാർ മുഖേന വൻ തുക കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കുന്നു എന്നാണ് കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥനെതിരായി ഉയർന്ന ആരോപണം. കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ. എന്നാൽ തനിക്കെതിരായ ആരോപണങ്ങളും ആക്ഷേപങ്ങളും ഗൂഢോദ്ദേശ്യത്തോടെ ആണെന്നായിരുന്നു ഹർജിയിൽ ശേഖർ കുമാറിൻ്റെ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News