ഷഹ്‌ലയുടെ മരണം: പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

ഷഹ്‌ലയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ബോധപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചിട്ടില്ലയെന്നും പ്രതികള്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

Last Updated : Dec 17, 2019, 09:07 AM IST
  • പാമ്പു കടിയേറ്റ് ഷഹ്‌ല മരിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്.
  • ഷഹ്‌ലയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ബോധപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചിട്ടില്ലയെന്നും പ്രതികള്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഷഹ്‌ലയുടെ മരണം: പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

കൊച്ചി: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പാമ്പു കടിയേറ്റ് ഷഹ്‌ല എന്ന വിദ്യാര്‍ത്ഥിണി മരിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും.

ഒന്നാം പ്രതി അധ്യാപകനായ സി.വി ഷജില്‍, മൂന്നാം പ്രതിയായ വൈസ് പ്രിന്‍സിപ്പല്‍ കെ.കെ മോഹനന്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി എന്നിവരാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഷഹ്‌ലയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ബോധപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചിട്ടില്ലയെന്നും പ്രതികള്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 

ഇതിനിടയില്‍ ഷഹ്‌ലയുടെ മരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.

സ്കൂളില്‍ പരിശോധന നടത്തിയ ജില്ലാ ജഡ്ജി സംഭവത്തില്‍ സ്കൂളിന്‍റെ ഭാഗത്ത് വലിയ പിഴവുണ്ടായെന്ന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഷഹ്‌ല മരിച്ചത് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമാണെന്നാണ് ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാത്രമല്ല സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മാത്രമല്ല സ്കൂള്‍ പരിശോധിച്ച് പ്രവര്‍ത്തിക്കാന്‍ യോഗ്യതയുള്ളതാണെന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റും സ്കൂളില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് സ്കൂളില്‍ ഉണ്ടായിരുന്നതെന്നും സ്‌കൂളിന്‍റെ പരിസരം വ്യത്തിഹീനമാണെന്നും ക്ലാസ് മുറിക്കുള്ളില്‍ പാമ്പിന് കയറാവുന്ന വലിയ മാളങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മാത്രമല്ല സ്‌കൂളിലെ ടോയ്‌ലറ്റുകള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതെല്ലം പരിഗണിച്ച ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍‌കൂര്‍ ജാമ്യം നല്‍കുമോയെന്നും ഇന്നറിയാന്‍ കഴിയും.

Trending News