പള്ളിതര്‍ക്കം; സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ തീരാവുന്ന പ്രശ്നം- ഹൈക്കോടതി

വേണ്ടി വന്നാല്‍ എല്ലാ കേസുകളും വിളിച്ചു വരുത്തി ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.  

Last Updated : Mar 11, 2019, 06:36 PM IST
പള്ളിതര്‍ക്കം; സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ തീരാവുന്ന പ്രശ്നം- ഹൈക്കോടതി

കൊച്ചി: പള്ളി സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍  തീരാവുന്ന പ്രശ്നമേ പള്ളിത്തര്‍ക്ക കേസുകളിലുള്ളെന്ന് ഹൈക്കോടതി. 

സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കു൦ കാരണം പള്ളികളുടെ ആസ്തികളാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

പ്രശ്നങ്ങള്‍ക്ക് കാരണമായ സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. 

വേണ്ടി വന്നാല്‍ എല്ലാ കേസുകളും വിളിച്ചു വരുത്തി ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.  

പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ്‌ ജസ്റ്റിസ് പി.ഡി രാജന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വന്നപ്പോഴാണ് കോടതിയുടെ പരാമര്‍ശ൦.

ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഒരു സമിതിയെയും റിസീവറെയും നിയോഗിച്ച് ആസ്തിവകകള്‍ സര്‍ക്കാരിലേക്ക് മാറ്റി എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണമെന്നും കോടതി പറഞ്ഞു. 

ഇത് പള്ളികളിലെ പ്രാര്‍ത്ഥനയേയോ വിശ്വാസത്തേയൊ ബാധിക്കില്ല. തര്‍ക്കങ്ങള്‍ക്ക് പള്ളികളിലെ പ്രാര്‍ത്ഥനയുമായി ബന്ധമുണ്ടാകില്ലെന്നും കോടതിയുടെ വാക്കാലുള്ള പരാമര്‍ശമുണ്ടായി. 

Trending News