)
കൊച്ചി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേരള സർക്കാർ നൽകിയ ഹർജിയിൽ ഉത്തരവ്. വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിൻ്റെ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.
വോട്ടർ പട്ടിക പരിഷ്കരണം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നു എന്നും, ഇതിന് അടിയന്തര പ്രാധാന്യമില്ല എന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഹർജി നൽകിയത്. ഡിസംബർ 4 ന് എസ്ഐആർ പൂർത്തിയാക്കണം. തദ്ദേശ തിരഞ്ഞെടുപ്പ് 9, 11 തീയതികളിലാണ്. എസ് ഐ ആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും, പരിഷ്കരണം നീട്ടി വെയ്ക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഈ ഹർജി ദുരുദ്ദേശപരമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.