നെയ്യാർഡാം ക്ഷേത്രത്തിലെ പോലീസ് അതിക്രമം;സിപിഎം നെതിരെ ഹിന്ദുഐക്യവേദി

നെയ്യാർഡാം കുന്നിൽ ശിവക്ഷേത്രത്തിലെ സംഘര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് പിന്തുണയുമായി  ഹിന്ദുഐക്യവേദി രംഗത്ത് .ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി  ശശികല  ക്ഷേത്രം സന്ദർശിച്ചു.ശിവരാത്രിനാളിൽ ക്ഷേത്ര പൂജക്കായി എത്തിയ ഭക്തരെ പോലീസ് തടയുകയും   പോലീസിനെ പ്രതിരോധിച്ച് ഭക്തർ ക്ഷേത്രം തുറന്ന് ആരാധന നടത്തുകയും ചെയ്തതിനെ  തുടർന്ന് തഹസില്ദാരുടെ പരാതിയിന്മേൽ  നെയ്യാർഡാം പോലീസ് കേസെടുക്കുകയും നാലോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

Updated: Feb 24, 2020, 09:29 PM IST
നെയ്യാർഡാം ക്ഷേത്രത്തിലെ പോലീസ് അതിക്രമം;സിപിഎം നെതിരെ ഹിന്ദുഐക്യവേദി

കാട്ടാക്കട:നെയ്യാർഡാം കുന്നിൽ ശിവക്ഷേത്രത്തിലെ സംഘര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് പിന്തുണയുമായി  ഹിന്ദുഐക്യവേദി രംഗത്ത് .ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി  ശശികല  ക്ഷേത്രം സന്ദർശിച്ചു.ശിവരാത്രിനാളിൽ ക്ഷേത്ര പൂജക്കായി എത്തിയ ഭക്തരെ പോലീസ് തടയുകയും   പോലീസിനെ പ്രതിരോധിച്ച് ഭക്തർ ക്ഷേത്രം തുറന്ന് ആരാധന നടത്തുകയും ചെയ്തതിനെ  തുടർന്ന് തഹസില്ദാരുടെ പരാതിയിന്മേൽ  നെയ്യാർഡാം പോലീസ് കേസെടുക്കുകയും നാലോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

 അറസ്റ്റിലായവർ നാലുപേരും റിമാൻഡിലാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ ക്ഷേത്രവും അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളെയും സന്ദർശിച്ചു.
കുടിവെള്ള ട്രീറ്റ്മെൻറ് പ്ലാൻറ് നിർമ്മിക്കുന്നതിന് ഹിന്ദു ഐക്യവേദിയും ഹിന്ദുക്കളും തടസ്സമല്ലെന്നും മറ്റേതെങ്കിലും സ്ഥലം കണ്ടുപിടിച് ചെയ്യുന്നതായിരിക്കും ഉചിതം എന്നും ക്ഷേത്രം തകർക്കാൻ അനുവദിക്കില്ല എന്നും  കെപി ശശികല  പറഞ്ഞു.

     നെയ്യാർ തീരത്ത് അനധികൃതമായി ഒട്ടനവധി മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നുണ്ട് കലക്ടർ പൊളിച്ചുനീക്കാൻ നിർദ്ദേശം നൽകിയട്ടും നടപടി എടുക്കാൻ  പോലും  തയ്യാറാകാതെ ഹിന്ദു സമൂഹത്തിന് നേരെ അതിക്രമം കാട്ടുകയാണ് സിപിഎം സർക്കാർ എന്ന് അവർ ആരോപിച്ചു. വിഷയം സിപിഎം നെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.