KN Panikkar Passes Away: ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

‘കലുഷിതമായ കാലം’ എന്ന പേരിൽ അദ്ദേഹത്തിന്റെ ഒരു ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

Written by - Karthika V | Last Updated : Mar 9, 2026, 02:48 PM IST
  • 1936-ൽ ഗുരുവായൂരിലാണ് കെഎൻ പണിക്കരുടെ ജനനം.
  • ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു.
KN Panikkar Passes Away: ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു. 90 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. ആധുനിക ഇന്ത്യൻ ചരിത്രകാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ പ്രശസ്തനാണ്

Add Zee News as a Preferred Source

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വകലാശാല മുൻ വൈസ് ചാൻസലറായിരുന്ന അദ്ദേഹം പിന്നീട് പന്ത്രണ്ട് വർഷം കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രഥമ വൈസ് ചെയർമാനായിരുന്നു. നിരവധി ചരിത്ര ​ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കലുഷിതമായ കാലം’ എന്നായിരുന്നു ആത്മകഥയുടെ പേര്. 2019ൽ 'ചരിത്രമെന്ന പോര്‍ക്കളം' എന്ന​ പേരിൽ അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി.

Also Read: Angamali Jasliya Accident: വീഴ്ച സംഭവിച്ചിട്ടില്ല; ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അങ്കമാലി പോലീസിന് ക്ലീൻ ചിറ്റ്

1936-ൽ ഗുരുവായൂരിലാണ് കെഎൻ പണിക്കരുടെ ജനനം. ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. സെക്കൻഡറി വിദ്യാഭ്യാസം ചാവക്കാട് ബോർഡ് ഹൈസ്കൂളിലായിരുന്നു. തുടർന്ന് പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ നിന്ന് ബിരുദവും നേടി. രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും എടുത്ത അദ്ദേഹം പിന്നീട് ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായി സേവനമനുഷ്ഠിച്ചു. രാജസ്ഥാനിലെ മാര്‍വാഡി കുടുംബാംഗവും ചരിത്രകാരിയുമായിരുന്ന പരതേയായ ഉഷയാണ് അദ്ദേഹത്തിന്റെ ഭാര്യ.

പ്രധാന ഗ്രന്ഥങ്ങൾ

  • എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്‌റ്റേറ്റ്സ്: റിലിജിയൻ ആൻഡ് പെസന്റെ അപ്‌റൈസിങ് ഇൻ മലബാർ
  • കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ
  • ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ
  • കൾച്ചർ -ഐഡിയോളജി ആൻഡ് ഹെജിമണി: ഇന്റലക്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്നെസ്സ് ഇൻ കൊളോണിയൽ ഇന്ത്യ
  • കമ്മ്യൂണൽ ത്രെട്ട്, സെക്കുലർ ചലഞ്ച്, കണ്ടമ്പററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്സ് ഇന്റെറോഗെറ്റിങ്ങ് കൊളോണിയൽ മോഡേണിറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News